Blog

നായ്ക്കൾ ഓടിച്ച പെൺകുട്ടി പാടത്തെ വെള്ളത്തിൽ ചാടി രക്ഷപെട്ടു

കുമരകം : നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ പാടത്തേക്ക് ചാടി 17 കാരിയായ വിദ്യാർത്ഥിനി. കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയുടെ പിന്നാലെ മൂന്ന് നായ്ക്കൾ പാഞ്ഞെത്തുകയായിരുന്നു. ഭയപ്പെട്ട പെൺകുട്ടി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടേയും നിഷാ സുനിലിൻ്റെയും മകൾ അൻസു സുനിൽ (17) ആണ് പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ജലനിരപ്പേറിയ പാടത്തേക്ക് ചാടിയത്. കോട്ടയത്ത് ദൈവാലയത്തിൽ പോയി മടങ്ങവേയായിരുന്നു ഒരു Read More…

Blog

കുമരകം ടുഡേ അഡ്മിന് ഗുരു ശ്രേഷ്ഠ പുരസ്കാരം

കുമരകം ടുഡേയുടെ മുതിർന്ന അഡ്മിൻ പി.റ്റി കുര്യൻ ചോതിരക്കുന്നേലിനെ അഖില മലങ്കര യാക്കാേബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്നലെ പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് പുരസ്ക്കാരം നൽകിയത്. സണ്ടേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷത്തെ വിശിഷ്ഠ സേവനം  പൂർത്തിയാക്കിയതിനാണ്  ‘ഗുരുശ്രേഷ്ഠ’ അവാർഡ് ലഭിച്ചത്. ചെങ്ങളം ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കുമരകം സെൻ്റ് ജോൺസ് സൺഡേ സ്കൂൾ അദ്ധ്യാപകനുമായ പി.റ്റി.കുര്യൻ Read More…

Blog

ഗവ: വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

കുമരകം ഗവ.വി.എച്ച് എസ്സ് എസ്സിൽ പരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പ്രധാന അധ്യാപിക സുനിത ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂളിൽ നാട്ടുമാവിൻ തോട്ടം വച്ചുപിടിപ്പിക്കുന്നതിൻ്റെ ഔപചാരികഉദ്ഘാടനം ഹെഡ്മിസ്ട്രസ് മാവിൻതൈ നട്ടു നിർവഹിച്ചു. വി എച്ച് എസ് സി വിഭാഗം എൻ എസ് എസ് വോളൻ്റിയേഴ്സ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്രിൻസിപ്പാൾ പൂജ ടീച്ചറിൻ്റെയും പ്രോഗ്രാം കോ ഓർഡിനേറ്റർ വിനോദ് സാറിൻ്റെയും നേതൃത്വത്തിൽ മുള Read More…

Blog

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ന്യൂവിക്ടറി കോളേജിൽ പരിശീലനം നേടി എസ്.എസ്.എൽ.സി & സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. “ന്യൂവിക്ടറി കോളേജിൽ “നടന്ന ചടങ്ങിൽ അഡ്മിനിസ്റ്റേറ്റർ ഷാജൻ അദ്ധ്യക്ഷനായി. ഫാദർ തോമസ് കുര്യൻ കണ്ടാന്ത്ര സമ്മേളനം ഉത്ഘാടനം ചെയ്തു അധ്യാപകരായ സി.പി ബാലസുബ്രഹ്മണ്യൻ, ജസ്റ്റിൻ കട്ടക്കയം, ധനശ്രീ, കൃപ, ശ്രീപ്രിയ എന്നിവർ ആശംസകൾ നേർന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. പ്രിൻസിപ്പാൾ പി.പി. മാത്യു സ്വാഗതവും ഡയറക്ടർ പി. ടി. ആനന്ദൻ നന്ദിയും രേഖപ്പെടുത്തി.

Blog

ബുക്ക്‌ വിതരണം ചെയ്തു

കുമരകം : ഡി.വൈ.എഫ്.ഐ. മാർക്കറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടാതെ പ്രദേശത്തെ കുട്ടികൾക്ക് നോട്ട് ബുക്കുകൾ വിതരണവും നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ഇന്ദ്രജിത് ആദ്യക്ഷത വഹിച്ച യോഗം ബ്ലോക്ക്‌ സെക്രട്ടറി, അജിൻ കുരുവിള ബാബു ഉത്ഘാടനം നിർവഹിച്ചു. കെ.ജി ബിനു, വി.ജി.ശിവദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Blog

ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെയ്സ് ക്ലബ്ബ് വാർഷിക പൊതുയോഗം നാളെ

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെയ്സ് ക്ലബിൻ്റെ വാർഷിക പൊതുയോഗം നാളെ (ഞായർ) നാളെ 4 മണിയ്ക്ക് ക്ലബ്ബ് ഓഫിസിൽ നടത്തും. ഓഗസ്റ്റ് 20നാണ് ഈ വർഷത്തെ മത്സര വള്ളംകളി

Blog

ലോക ക്ഷീര ദിനാചരണം സംഘടിപ്പിച്ചു

കുമരകം അട്ടിപ്പീടിക ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയും മധുരപലഹാരങ്ങളും പാൽ ഉല്പന്നങ്ങൾ വിതരണം നടത്തിയും ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി സംഘം പ്രസിഡന്റ് കെ എസ് സലിമോൻ പതാക ഉയർത്തി. ഭരണ സമിതി അംഗങ്ങളായ രാജീവ് നാല്പതിൽച്ചിറ, സിബി അത്തിക്കളം, ബിനു മാത്യു തൈത്തറ, ദേവകിയമ്മ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘം സെക്രട്ടറി സുനിത എം കൃതജ്ഞത രേഖപ്പെടുത്തി.ആഗോള ഭക്ഷണമെന്ന നിലയിൽ പാലിൻ്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് Read More…

Local News

കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക വിരമിക്കുന്നത് തികഞ്ഞ കൃതാർത്ഥതയാേടെ

കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക ഗീത റ്റിച്ചർ 33 വർഷത്തെ മികവാർന്ന സേവനത്തിനുശേഷം സർവീസിൽ നിന്നും ഇന്നു വിരമിക്കുന്നു. സ്കൂളിലെ തുടർച്ചയായ 100% വിജയത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും, മുഖ്യധാരയിൽ പ്രവർത്തിച്ച വ്യക്തിത്വം. പ്രൈമറി സ്കൂൾ അധ്യാപികയായി 1991 ജൂണിൽ ജോലിയിൽ പ്രവേശിച്ചു.1998 ൽ ഹൈസ്കൂൾ അധ്യാപികയായി. മലയാളം, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഐറ്റി മേഖലയിൽ പ്രഗൽഭ. സ്കൂളിലെ ഏതൊരു വിദ്യാർത്ഥിയെയും രക്ഷിതാവിനെയും പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ ബന്ധം സൂക്ഷിക്കുന്നയാൾ. മാനേജ്മെന്റിന്റെ വിശ്വസ്ത Read More…

Common News Local News

വിശ്വംഭരനാണ് ആ ഭാഗ്യവാൻ

വിഷു ബംബർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. ആലപ്പുഴയിലെ ലോട്ടറി സബ് ഏജൻ്റ് ജയ ലക്ഷ്മിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വിമുക്തഭടനായ വിശ്വംഭരൻ 5, 7 എന്നീ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ ആണ് സാധാരണ എടുക്കാറുള്ളു. കഴിഞ്ഞ ദിവസം 5000 രൂപാ ലഭിച്ച ടിക്കറ്റ് ഇപ്പോഴും വിശ്വംഭരൻ്റെ കൈവശം ഉണ്ടായിരുന്നു.

Local News

സർവീസിൽ നിന്നും വിരമിക്കുന്നു

കോട്ടയം ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയും കോവിഡ് കാലത്ത് കോട്ടയം ജില്ലയിലെ മികച്ച ആരോഗ്യ പ്രവർത്തകയ്ക്കുള്ള ഹ്യൂമാനിറ്റേറിയൻ സർവീസ് പുരസ്കാരം ലഭിച്ച വ്യക്തിയുമായ എസ്.ഡി പ്രേംജമോൾ നാളെ സർവീസിൽ നിന്നും വിരമിക്കും. ഭർത്താവ് പാക്കുനിലത്തിൽ കെ.റ്റി ഷാജിമോൻ (എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് – വല്ല്യാട്) മക്കൾ : അഖിൽ പി ഷാജി (മാൾട്ട) അരുണിമ ത്രിബി (തിരുവനന്തപുരം) കുമരകം ശ്രാമ്പിക്കൽ കുടുംബാംഗമാണ് എസ്.ഡി പ്രേംജമോൾ