കോട്ടയം മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ 6 മെഡിക്കൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്‌ഥിരീകരിച്ചു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണു നായയ്ക്കു പേവിഷ ബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ക്യാംപസിൽ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാർഥികൾക്കും ഒരു ബിഫാം വിദ്യാർഥിക്കുമാണു ചൊവ്വാഴ്ച വൈകിട്ടും രാത്രിയിലുമായി കടിയേറ്റത്. ഇവരെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്യാംപസിനുള്ളിൽ ഹോസ്‌റ്റലിലേക്കുള്ള വഴിയിലാണ് ഇവരെ നായ ആക്രമിച്ചത്. Read More…
Author: kumarakomtoday.com
ആലപ്പുഴ കൈതവനയിൽ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് / ഫീൽഡ് ഓഫീസർ നിയമനം
കോട്ടയം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം . കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന 9പ്രായപരിധി Read More…
ആലപ്പുഴയിൽ ടാക്സി കാറുകൾക്ക് നേരെ ആക്രമണം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്തെ ടാക്സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രി ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെക്കനാര്യാട് അവലൂക്കുന്ന് കണ്ടത്തിൽ വീട്ടിൽ അനീഷിന്റെ ഇന്നോവയും തെക്കനാര്യാട് മൂപ്പശ്ശേരി വീട്ടിൽ സജിമോന്റെ എർട്ടിഗ കാറുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നോവയുടെ പിന്നിലെയും മുൻവശത്തെയും സൈഡിലെയും ചില്ലുകൾ തകർത്തു.എർട്ടിഗയുടെ പിൻഭാഗം കല്ലിന് കുത്തിപ്പൊട്ടിച്ച നിലയിലാണ്. രണ്ട് വാഹനങ്ങൾക്കുമായി ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് വാഹന ഉടമകൾ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി Read More…
സ്റ്റെഫിൻ യാത്രയായത് കുന്നോളം സ്വപ്‌നങ്ങൾ ബാക്കിയാക്കി.. സംസ്ക്കാരം തിങ്കഴ്ച്ച
പാമ്പാടി: കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിനു തന്റെ സ്വപ്നമായിരുന്നു സ്വന്തം വീട്. . ആറുമാസം മുന്നേ നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിർമാണ പുരോഗതികൾ മകനെ കാണിച്ചു കൊടുത്തിരുന്നു .നാട്ടിലെത്തുമ്പോൾ കയറിതാമസിക്കാൻ സ്വപ്നം കണ്ട വീട്ടിൽ സ്റ്റെഫിൻ എത്തുക ജീവനില്ലാതെ. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു സ്റ്റെഫിൻ. പുതിയ കാർ, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സ്റ്റെഫിൻ ബുക്ക് ചെയ്തിരുന്ന പുതിയ കാർ ഇന്നലെ വാങ്ങനിരിക്കെയാണ് Read More…
വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു
സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടർപട്ടിക സംക്ഷിപ്തമായി പുതുക്കുന്നു. 2024 ജനുവരി ഒന്നു യോഗ്യതതീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ. 2024 ജനുവരി ഒന്നിനോ മുമ്പോ 18 വയസ് തികഞ്ഞവർക്കു പേരുചേർക്കാം. നിലവിലെ വോട്ടർ പട്ടിക കരടായി ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഫോറം നാലിലും ഉൾക്കുറിപ്പ് തിരുത്താൻ ഫോറം അഞ്ചിലും ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്താൻ ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റിൽ അപേക്ഷകൻ Read More…
വിവരാവകാശ കമ്മിഷൻ സിറ്റിംഗ്
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ശനിയാഴ്ച (ജൂൺ 15) രാവിലെ 10.00 മണി മുതൽ സിറ്റിംഗ് നടത്തും.
ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്
ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ബോധവത്കരണം, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളി(ജൂൺ 14) രാവിലെ 10.00 മണിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിക്കും. പരിപാടിക്കു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം വരെ Read More…
തോട്ടിലേക്ക് ചെരിഞ്ഞ ലോറിക്ക് തുണയായത് നെല്ലി
കുമരകം : കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം. ബണ്ട് റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്. ഇതോടെ അര മണിക്കൂറിലേറെ റോഡ് ബ്ലോക്കായി. ഇന്ന് രാവിലെ 7-30 നായിരുന്നു സംഭവം. ഈ സമയം ഗതാഗത നിയ യന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇതോടെ വൺവേ പലവേയായി മാറി. വാർഡുമെമ്പർ ദിവ്യാ Read More…
വിള ഇൻഷുറൻസ് പദ്ധതിയിലേയ്ക്കുള്ള അപേക്ഷ ജൂണ് 30 വരെ
കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ജൂൺ 30 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക്് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം. ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം. കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ Read More…