കോട്ടയം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയുംകേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്നറിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. വൈറലായി പ്രമോ റീൽസ് വൈറൽഅഭിനയിച്ചത് ഡോക്ടർമാരുടെ ഒരു കൂട്ടമാണ് എന്ത് കഴിച്ചാലും ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് പറയുന്ന ഡോക്ടർ ആണ് ഇതിലെ കേന്ദ്ര കഥാപാത്രംഡോക്ടർ ഗണേശ് കുമാറിനെ കൂടാതെ ,ഡോ : ബിബിൻ പി മാത്യുഡോ. അനീസ് മുസ്തഫ, ഡോ. ഗായത്രി മേരി Read More…
Author: kumarakomtoday.com
വടകരയിൽ വാഹനാപകടം.2 മരണം. അപകടം നടന്നത് വിദേശത്തുനിന്നെത്തി വീട്ടിലേക്ക് പോകുംവഴി.
വടകരദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടയിരുന്ന രണ്ടുപേരും മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. മുക്കാളി ടെലി ഫോണ്‍ എക്സ്ചേഞ്ചിനു സമീപം രാവിലെ 6.15 നാണ് അപകടം നടന്നത്. അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജൂബി സംഭവ സ്ഥലത്ത് തന്നെ Read More…
ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ക്ലാസ്സ് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്. ഫിനാൻഷ്യൽ അഡ്വൈസർമാരായ ശ്രീ പ്രകാശ് ബാബു, ശ്രീ.ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം Read More…
ഓണക്കിറ്റുകൾ വിതരണം സെപ്തംബർ 9 മുതൽ 14 വരെ
ഓണത്തോട് അനുബന്ധിച്ച് സെപ്തംബർ 9 മുതൽ 14 വരെ സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് റേഷൻ കടകളിലൂടെ സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു തുടങ്ങും. ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളെല്ലാം ഔട്ട്‌ലറ്റുകളിൽ ആരംഭിച്ചിട്ടുണ്ട്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് Read More…
ഇടുക്കി മുനിയറയിൽ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചു; കടന്നുകളയുന്നതിനിടെ ബസ് അപകടത്തിൽപ്പെട്ടു, വാഹനം ഉപേക്ഷിച്ച് മോഷ്ട്ടാവ് രക്ഷപെട്ടു
ഇടുക്കി മുനിയറയിൽ സർവീസ് അവസാനിപ്പിച്ച ശേഷം നിർത്തിയിട്ട സ്വകാര്യ ബസ് മോഷണം പോയി. അടിമാലി – നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന നക്ഷത്ര ബസാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബസുമായി മോഷ്ടാവ് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾകേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ പുലർച്ചെ ബൈസൺവാലിക്ക് സമീപം നാല്പതേക്കറിൽ നിന്നും ബസ് കണ്ടെത്തി. മോഷ്ട്ടാവ് വാഹനവുമായി കടന്നുകളയുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ബൈസൺവാലി നാല്പതേക്കറിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത് മൺതിട്ടയിൽ Read More…
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടുമണിക്ക് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ജില്ല കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇക്കാര്യം കമ്മിറ്റിയുടെ മുമ്പാകെ വെക്കുകയായിരുന്നു. സി.ബി.എൽ. ഒഴിവാക്കിയതുമൂലം ഉണ്ടാകുന്ന ബാധ്യത നികത്തുന്നതിന് Read More…
പോലീസ് എയ്ഡ് പോസ്റ്റ് തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.
കോട്ടയം : നാഗമ്പടം ബസ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാത്തമറ്റം വള്ളക്കടവ് ഭാഗത്ത് കൊന്നക്കൽ വീട്ടിൽ റോബിൻസൺ ജോസഫ് (32) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 31 ആം തീയതി രാത്രിയോടുകൂടി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ വാതിലും, ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. കോട്ടയം Read More…
കോട്ടയം മത്സര വള്ളംകളി സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം നടന്നു
കോട്ടയം താഴത്തങ്ങാടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും, തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന്റെയും, കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ, കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 123-ാം മത് കോട്ടയം മത്സര വള്ളം കളിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം എം. എൽ. എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. പ്രവർത്തന ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, അർക്കാഡിയ Read More…
ചേർത്തലയിലെ നവജാത ശിശുവിന്‍റെ മൃതദേഹം ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി…
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ആശുപത്രിയിൽ നിന്നും പൊതിഞ്ഞുകൊണ്ടുവന്ന Read More…
ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി
പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്കാണാതായത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ്യുവതി കുഞ്ഞിന്ജന്മം നൽകിയത്. കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം. ചേർത്തല പോലീസ്അന്വേഷണം ആരംഭിച്ചു.