കുമരകം : സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയുടെ സഹവൈദികനായിരുന്ന റവ. ഫാ. തോമസ് ജയിംസ് കണ്ടമുണ്ടാരില്‍ അച്ചന് ഇടവക സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ രണ്ട് വർഷക്കാലം പള്ളിയിൽ ശ്രേഷ്ഠമായ നിലയിൽ ശുശ്രുഷ ചെയ്ത ശേഷമാണ് അച്ചൻ സ്ഥലം മാറാ പോകുന്നത്. വികാരി റവ. ഫാ. വിജി കുരുവിള എടാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പള്ളി സെക്രട്ടറി അലന്‍ കുര്യാക്കോസ് മാത്യു തൈത്തറ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഷെവ. ഷാജി ഫിലിപ്പ് കോണത്താറ്റ്, ശുശ്രൂഷക സംഘതത്തിന് വേണ്ടി മാത്യു ഏബ്രഹാം തുണ്ടിയില്‍, സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന് വേണ്ടി ഡാേ:. സി. ജി. ഏബ്രഹാം ചാവേച്ചേരില്‍, റിവൈവല്‍ കോര്‍ഡിനേഷനുവേണ്ടി ജയ്മോന്‍ഒരു പൗലോസ് നെടുംപറമ്പില്‍, ഗായകസംഘത്തിനുവേണ്ടി ഷേബു ജോസഫ് കൊച്ചുവിലാത്തറ, വനിതാ സമാജത്തിനുവേണ്ടി ആനി ജിക്കു വാഴക്കളം, യൂത്ത് അസോസിയേഷനുവേണ്ടി തോമസ് ഫിലിപ്പ് പുത്തന്‍പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഇടവകയ്ക്ക് വേണ്ടി ഷിന്‍സ് മാത്യു മേലേക്കര പുത്തന്‍പുര സെക്രട്ടറി അലന്‍ കുര്യാക്കോസ് മാത്യു തൈത്തറ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. തുടര്‍ന്ന് ഇടവകയിലെ വിവിധ ഭക്തസംഘടനകളും അച്ചന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പുതിയതായി നിയമിതനായ സഹവൈദികന്‍ റവ. ഫാ. എബിന്‍ വര്‍ഗ്ഗീസ് നീലിമംഗലം കൃതജ്ഞത അര്‍പ്പിച്ചു.
