കടുത്തുരുത്തി : യുവതിയെയും ഭർത്താവിനെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം പെരുവ മാവേലിത്തറ വീട്ടിൽ മാത്യൂസ് റോയി (25) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.00 മണിയോടുകൂടി ഓമല്ലൂർ സ്വദേശിയായ യുവതിയുടെ വീടിന്റെ ജനലിലെ ഗ്ലാസില്‍ നോക്കി ഇയാള്‍ മുടി ചീകുന്നത് യുവതി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഇയാൾ വഴിയില്‍ നിന്ന് ഉച്ചത്തില്‍ യുവതിയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഭാര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെയും ഇയാൾ ആക്രമിച്ചു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റെനീഷ് ടി.എസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Related Articles
സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണജനകമായ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കോട്ടയം : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരവും, തെറ്റിദ്ധാരണജനകവുമായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, സൈബർ പെട്രോളിങ് ടീം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു Read More…
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു.മുപ്പായിപാടം വിദ്യാധരൻ ആണ് മരിച്ചത് .63 വയസായിരുന്നു. അരളി ഇല കഴിച്ചതാണ് മരണം എന്ന് സംശയിക്കുന്നു.വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയം കളക്ട്രേറ്റിൽ ഖാദി മേള
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റിൽ സെപ്റ്റംബർ 4,5 തീയതികളിൽ രാവിലെ 10 മണി മുതൽ ഖാദി മേള നടത്തും. കോട്ടൺ സാരികൾ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ബെഡ്ഷീറ്റുകൾ, ചുരിദാർ ടോപ്പുകൾ തുടങ്ങി വിവിധയിനം തുണിത്തരങ്ങൾ 30%റിബേറ്റോടു കൂടി ലഭ്യമാകും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാനകൂപ്പൺ വീതവും സർക്കാർ, അർദ്ധ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.