ചിങ്ങവനം : വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷണങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023 ഇൽ കോട്ടയം കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ച് കളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപാ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ മണിപ്പുഴ, ചിങ്ങവനം ബ്രാഞ്ചിലെ എടിഎമ്മുകളിൽ നിന്നായി പലതവണകളായി 59 ലക്ഷത്തിൽപരം രൂപാ തട്ടിയെടുത്ത കേസില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഈ കേസിൽ ഇവർക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് നൽകിയത് ഇയാളാണെന്ന് കണ്ടെത്തുകയും, തുടർന്ന് ഇയാളെ അന്വേഷണസംഘം പൂനെയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇവര്‍ ബാങ്കിന്റെ എ.ടി.എമ്മു കളിൽ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 68 ലക്ഷത്തോളം രൂപയും തട്ടിയെടുത്തിരുന്നു, ഈ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരിയെ കഴിഞ്ഞദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ കേസിലെ മുഖ്യപങ്കാളിയായ ഇയാൾ കൂടി പോലീസിന്റെ പിടിയിലാവുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി, സി.പി.ഓ മാരായ പ്രിൻസ്, നിവിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Related Articles
മെഡിക്കൽ കോളജ് ഭൂഗർഭ പാതയുടെ നിർമാണ പുരോഗതി മന്ത്രി വിലയിരുത്തി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന് വിലയിരുത്തി. ഭൂഗര്‍ഭപാത ഓണത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗര്‍ഭപാത നിര്‍മാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഭൂഗർഭ പാത നിർമിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. 1.30 കോടി രൂപ Read More…
ഏറ്റുമാനൂർ- എറണാകുളം റോഡിൽ ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂർ- എറണാകുളം റോഡിൽനിന്നു തലയോലപ്പറമ്പ് മാർക്കറ്റ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഓഗസ്റ്റ് 31 മുതൽ താത്കാലികമായി നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം വൈക്കംഅസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. എറണാകുളത്തിനുപോകേണ്ട വാഹനങ്ങൾ പള്ളിക്കവലയിൽനിന്നു തിരിഞ്ഞു തലപ്പാറ നീർപ്പാറ് റോഡ് വഴി പോകണം.
പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം പുതുപ്പള്ളി സ്വദേശിനിസാവിത്രി കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത് ഇന്ന് രാവിലെ 11 മണിയോട് കൂടിയായിരുന്നു അപകടം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വഴിയിലേയ്ക്ക് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിന് ഇടയിൽ ആയിരുന്നു അപകടം അപകടത്തെ തുടർന്ന് സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു