Common News

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 143 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ വൈസ് പ്രസിഡൻറ് ഫാ : എം.യു പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ഡോ റോസമ്മ സോണി (ജില്ലാ പഞ്ചായത്ത് മെമ്പർ, കോട്ടയം),കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. ബീനാകുമാരി ആർ (HOD Gunecology Dpt MCH,KTM), സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ എം.സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 53 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നവെന്നു ആശ്രയ അധികാരികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *