ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അർത്തുങ്കൽ പോലീസും ചേർന്ന് ഏഴ് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
രണ്ടുപേരെ അറസ്റ്റ് ചെയ്തു.
അരൂർ ശാന്തിനിവാസിൽ വിനോദ്(28),ചന്തിരൂർ കൊടിക്കുറത്തറ സഞ്ചു (27) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.