പൊൻകുന്നം : വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തുകയും, ഇവിടെവച്ച് വൃദ്ധയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി വൃദ്ധയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപ തമിഴ്നാട്ടിലുള്ള ഇവരുടെ അക്കൗണ്ടിലോട്ട് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കൂടാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന 36,000 രൂപയും, മൊബൈൽ ഫോണും മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു. തുടർന്ന് വയോധിക രണ്ടാഴ്ചയ്ക്കുശേഷം തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എ.റ്റി.എമ്മിൽ എത്തുകയും എന്നാൽ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി അറിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വയോധികയുടെ അക്കൗണ്ടിലെ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, ബിജു എം.ജി, മനോജ് കെ.ജി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ കിരൺ.എസ്.കർത്താ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
Related Articles
വിള ഇൻഷുറൻസ് പദ്ധതിയിലേയ്ക്കുള്ള അപേക്ഷ ജൂണ് 30 വരെ
കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ജൂൺ 30 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക്് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം. ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം. കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ Read More…
കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാത നിർമ്മാണം ഇന്ന് പുനരാരംഭിക്കും
കുമരകം : തിരക്കേറിയ കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരൻ’പൈലുകൾ നിർമ്മിക്കുന്ന ജോലികളാണ് പുനരാരംഭിക്കുന്നത്.ഒമ്പത് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ പാലം നിർമ്മാണം പൂർത്തിയായിരുന്നെങ്കിലും പ്രവേശന പാതയുടെ നിർമ്മാണം കഴിഞ്ഞ മാർച്ചിന് ശേഷം അനശ്ചിതത്വത്തിലായിരുന്നു.കോണത്താറ്റ് പഴയ പാലം പൊളിച്ചപ്പോൾ പകരം നിർമ്മിച്ച താല്ക്ക്ലിക റോഡിൻ്റെ അടക്കം ബിൽ കുടിശ്ശികയായതാേടെയാണ് നിർമ്മാണ പ്രതിസന്ധിയിലായത്.ഇതിന് പരിഹാരമായതോടെയാണ് നിർമ്മാണം പുനരാരംഭിക്കുന്നതെന്ന് ടെൻണ്ടർ ഏറ്റെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻ Read More…
ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത്
ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം ബോധവത്കരണം, രക്തദാന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളി(ജൂൺ 14) രാവിലെ 10.00 മണിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിക്കും. പരിപാടിക്കു മുന്നോടിയായി ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്സിംഗ് കോളേജ് ഓഡിറ്റോറിയം വരെ Read More…