കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു.മുപ്പായിപാടം വിദ്യാധരൻ ആണ് മരിച്ചത് .63 വയസായിരുന്നു.
അരളി ഇല കഴിച്ചതാണ് മരണം എന്ന് സംശയിക്കുന്നു.വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല