മഹാത്മ ഗാന്ധി സർവ്വകലാശാല ബി.എസ്.സി കെമിസ്ട്രി (റെഗുലർ) പരീക്ഷയിൽ 2-ാം റാങ്ക് നേടി കുമരകം സ്വദേശിനി അനുശ്രീ ഗോപൻ. മങ്ങാട്ട് വീട്ടിൽ എം.എൻ ഗോപകുമാറിൻ്റെയും വിനയ ഗോപൻ്റെയും മകളാണ്. എം.ജി സർവ്വകലാശാലയിലെ തന്നെ IIRBS എന്ന സ്ഥാപനത്തിൽ നിന്നാണ് ബി.എസ്.സി പൂർത്തിയാക്കിയത്. കേരളത്തിലെ മികച്ച വിദ്യാർത്ഥികളിൽ 1% പേർക്ക് മാത്രം ലഭിക്കുന്ന INSPIRE-SHE സ്കോളർഷിപ്പും (1,80,000 രൂപ) ഈ കൊച്ചു മിടുക്കി നേടി.
Related Articles
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു ചെങ്ങളം സ്വദേശികൾ അറസ്റ്റിൽ
കുമരകം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരന്മാർ ഉൾപ്പെടെ മൂന്നു ചെങ്ങളം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കുന്നുംപുറം വീട്ടിൽ സുനിൽ കെ.ആർ (33), ഇയാളുടെ സഹോദരൻ സുമേഷ് കെ.ആർ (32), ചെങ്ങളം നെല്ലിപള്ളിൽ വീട്ടിൽ ഷിച്ചു ഷാജി (31) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5 :15 ഓടുകൂടി ചെങ്ങളം ഭാഗത്തെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ബൈക്കിൽ എത്തിയ ഇവർ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. ഇതിനുശേഷം Read More…
എസ്കെഎം സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു
കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.
കുമരകം സ്വദേശിനിയുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റി ബുക്കിൽ
കുമരകം സ്വദേശിനി ശ്രുതി സൈജോ (22) യുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റിയുട ബുക്കിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോ ആണ് തങ്ങൾക്ക് ലഭിച്ച 500 ൽ അധികം പ്രബന്ധങ്ങളിൽ നിന്നും ശ്രുതിയുടെ പ്രബന്ധം തെരെഞ്ഞെടുത്തത്. പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ അന്താരാഷ്ട്ര വിർച്വൽ കോൺഫറൻസിൽ ആണ് ശ്രുതി തൻ്റെ പ്രബന്ധം അവതരിപ്പിച്ചത്. “Impact of Artificial Intelligence on Constitutionalism and Rule of Law.” എന്ന ബുക്കിലാണ് പ്രബന്ധം പ്രസദ്ധീകരിച്ചിരിക്കുന്നത്. Read More…