കുമരകം : കൊച്ചിൻ സാഹിത്യ അക്കാദമിയുടെ 2024 ലെ മികച്ച സംഘാടക പ്രതിഭ പുരസ്കാരം കുമരകം സ്വദേശി അനീഷ് ഗംഗാദരനു ലഭിച്ചു. കുമ്പളങ്ങി പുഴയോരം റിസോർട്ടിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം അനിൽകുമാർ സാഹിത്യ പുരസ്കാരം നൽകി അനീഷിനെ ആദരിച്ചു. അനീഷ് ഗംഗാദരന്റെ നേതൃത്വത്തിൽ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തിരഞ്ഞെടുത്ത 50 ഓളം കലാ സാഹിത്യകാരന്മാരെ ഉൾപ്പടുത്തി കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അക്ഷരക്കൂട്ടം എന്ന പരിപാടിയ്ക്കാണ് അവാർഡ് ലഭിച്ചത്. 25 ൽ അധികം സംഗീത ആൽബങ്ങൾക് രചന നിർവഹിച്ചും 15ൽ പരം മ്യൂസിക് ആൽബങ്ങൾ പുറത്തിറക്കിയും ശ്രദ്ധേയനാണ് അനീഷ്. ഇതിനു മുൻപ് ചെറുകഥ, കവിത എന്നിവയിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കുമരകം പള്ളിച്ചിറ കുരിശുംവീട് ഗംഗാദരൻ – ഭാസുര എന്നിവരുടെ മകനാണ്. കവിയത്രിയും, മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ശരണ്യയാണ് ഭാര്യ. ഉത്ര, ഉത്തര എന്നിവരാണ് മക്കൾ
Related Articles
കള്ളിൽ സ്പിരിറ്റ് കലക്ക് വീണ്ടും; തിരുവല്ലയിൽ ഷാപ്പിൽ സൂക്ഷിച്ച 20 ലീറ്റർ പിടികൂടി എക്സൈസ്
കള്ളിന്റെ ലഹരി കൂട്ടാന്‍ സ്പിരിറ്റ് കലക്കുന്നത് പിടികൂടി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് . പത്തനംതിട്ട തിരുവല്ല റെയ്ഞ്ചിലെ TS No. 8 സ്വാമിപ്പാലം കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് കലക്കിയ കള്ള് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കള്ളില്‍ ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും കണ്ടെത്തി. കള്ളുഷാപ്പിന് പുറത്തുള്ള ശുചിമുറിക്ക് സമീപം ഒളിപ്പിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് ബിഗ് ഷോപ്പറുകളിലായി 5 ലിറ്ററിന്റെ 4 കന്നാസ്സുകള്‍ നിറയെ സ്പിരിറ്റാണ് എക്സൈസ് കണ്ടെത്തിയത്. കള്ള് ഷാപ്പിന്റെ Read More…
കുമരകം 315 ബാങ്കിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കുമരകം 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ. സിലബസ്) എല്ലാ വിഷയങ്ങൾക്കും 90% ൽ അധികം മാർക്ക് നേടി വിജയിച്ച കുട്ടികൾക്ക് ബാങ്കിൻ്റെ മുൻപ്രസിഡൻ്റ് അന്തരിച്ച പി. ആർ. ശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള സ്ക്കോളർഷിപ്പ് നൽകുന്നു. അർഹതയുള്ളവർ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 15.07.2024 ന് മുൻപായി ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡൻ്റ് കെ Read More…
സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
കുമരകം: കുമരകം എസ്.എൻ.എം ലെെബ്രറിയുടേയും സ്പോർട്ട്സ് ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ സെർവിക്കൽ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. സെർവിക്കൽ ക്യാൻസർ ബാധിക്കാനുള്ള കാരണങ്ങളേയും പ്രതിരോധമാർഗങ്ങളേയും വിവരിക്കുന്ന ക്ലാസ് നയിച്ചത് റോണി ഗിൽബർട്ട് തിരുവല്ലയാണ് . ഇന്ന് 4.30 ന് എസ്.എൻ.എം ലെെബ്രറി ഹാളിൽ ലെെബ്രറി പ്രസിഡൻ്റ് കെ.പി. ആനന്ദക്കുട്ടൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്ലാസ് എം.എൻ .പുഷ്ക്കരൻ ഉദ്ഘാടനം ചെയ്തു. വി. കെ. ജോഷി, അസ്ലം ആലപ്പുഴ,ഒമനക്കുട്ടിയമ്മ മാരാരിക്കുളം,ജി എൻ. തങ്കമ്മ എന്നിവർ പ്രസംഗിച്ചു.