കുമരകം : അമൃതാനന്ദമയിയുടെ എഴുപതാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതവർഷം 70 ൻ്റെ ഭാഗമായി കുമരകം ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രറിക്ക് ആശ്രമ പ്രസിദ്ധീകരണങ്ങൾ കെെമാറി. മഠത്തിനു വേണ്ടി ഡോ. രാജേഷ് പി.പി. ( കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ) യാണ് പുസ്തകങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. റീന മോൾ എസ്, കോളേജ് ലൈബ്രേറിയൻ യൂജിഷ് ഗോപി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. പി എസ് സുകുമാരൻ (റിട്ട. ഡീൻ, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, മഹാത്മാഗാന്ധി സർവ്വകലാശാല) മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി അസിസ്റ്റന്റ് അരവിന്ദ് സുകുമാരൻ അധ്യാപകരായ ഡോ.അരുൺ ദേവ് പി.ആർ, ഡോ.സുരഭി മുത്ത് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
