തിരുവാർപ്പ് പഞ്ചായത്തിലെ 4, 9 വാർഡുകളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ആമ്പക്കുഴി പാലം അപകടാവസ്ഥയിൽ ആയതിനാൽ പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചിരിയ്ക്കുന്നതായി തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ 793 -ാം മരണ വാർഷികം അനുസ്മരിച്ചു കൊണ്ടുള്ള ഊട്ടുതിരുന്നാളിന് ചൊവ്വാഴ്ച തുടക്കമാകും. രാവിലെ 6 ന് ദിവ്യബലി, നൊവേന വൈകിട്ട് 4.45 ന് പ്രസുദേന്തി വാഴ്ച, തിരുനാൾ കൊടിയേറ്റ്. ഫാ.ബൈജു കണ്ണമ്പിള്ളിയുടെ കാർമികത്വത്തിലുള്ള ദിവ്യബലിയെ തുടർന്ന് 793 ദീപങ്ങൾ തെളിക്കുന്ന ദീപക്കാഴ്ച.തിരുശേഷിപ്പ് വണക്ക ദിനമായ 12 ന് വൈകിട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോൺ പോൾ ഒ.എഫ്.എം കപ്പൂച്ചിൻ നേതൃത്വം നൽകും. ഡീക്കൻ Read More…
കോട്ടയം ജില്ലയുടെ എഴുപത്തഞ്ചാം പിറന്നാളാഘോഷം കളറാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്ലൈഫും ഫുഡ്ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം ജില്ലയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ Read More…
കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരിക കൂട്ടായ്മയുടെ ഭാഗമായി ബെന്യാമിൻ്റെ “ആടുജീവിതം” എന്ന നോവലിനെ ആസ്പദമാക്കി വായനയുടെ നാനാർത്ഥങ്ങൾ സംഘടിപ്പിച്ചു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ ശാന്തകുമാർ പുസ്തകാവതരണം ആസ്വാദനം നടത്തി. പി.എസ് സദാശിവൻ ചർച്ചയുടെ മോഡറ്റേററ്ററായി. ചർച്ചയിൽ എസ്.ഡി പ്രേംജി, സി.പി ജയൻ, പി.വി പ്രസേനൻ, ഏബ്രഹാം കെ ഫിലിപ്പ്, അഡ്വ പി.കെ.മനോഹരൻ, ജഗദമ്മ മോഹനൻ എന്നിവർ പങ്കെടുത്തു