Blog

കുമരകം അഗാപ്പെ ഡേ കെയർ സെന്ററിലെ കുട്ടികൾക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ ബാഗുകളും കുടകളുംവിതരണം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍ ബാഗുകളും കുടകളും വിതരണം ചെയ്തു. കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബാഗുകളും, ശരവണകുമാര്‍, സ്വയംഭൂ എന്നിവരുടെ സഹകരണത്തോടെ കുടകളുമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. കോട്ടയം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബി സാജന്‍, സെക്രട്ടറി ബിന്ദു വിന്നി, കുമരകം ഗ്രാമപപഞ്ചായത്ത് 4-ാം വാര്‍ഡ് മെമ്പര്‍ പി.ഐ എബ്രഹാം, കെ.എസ്.എസ്.എസ് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ഫിസിയോതെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി, സിബിആര്‍ സ്റ്റാഫ് ഷേര്‍ളി ജോസ് , സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *