ക്രമസമാധാന ചുമതലയിൽ നിന്ന് എ ഡി ജി പി അജിത് കുമാറിനെ മാറ്റാൻ തീരുമാനം.
പി വി അൻവർ എം എൽ എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെ എ ഡി ജി പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനിച്ചു.
ആ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരെയാണു പരിഗണിക്കുന്നത്.