കുമരകം : കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക വായ്പ അദാലത്ത് സംഘടിപ്പിക്കും. വായ്പകളിൻമേൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പക്കാർ 22, 28 തീയതികളിൽ ബാങ്ക് ഹെഡ് ഓഫീസിൽ നടത്തുന്ന അദാലത്തുകളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് കുമരകം സർവീസ് സഹകരണ ബാങ്ക് സ്പെഷ്യൽ സെയിൽ ഓഫീസർ എസ്.കെ ഷെമീർ അറിയിച്ചു.
കുമരകം : പറമ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ 6-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് (ജൂൺ 29) നടക്കും. മുൻവർഷത്തെപ്പോലെ എല്ലാ ഭക്തനജനങ്ങൾക്കും നിറപറ വയ്ക്കുന്നതിനും, എണ്ണ, അരി, എന്നിവ ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിനും, ക്ഷേത്രം ദേവസ്വം വേണ്ട ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വിശേഷാൽ പൂജാ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് പുറമേ വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക വഴിപാടുകളും ഇന്ന് നടത്തപ്പെടുന്നതാണ്. എല്ലാ ഭക്തജനങ്ങൾക്കും ഇതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ഭക്തജനങ്ങളും ഈ പുണ്യ പ്രതിഷ്ഠാദിനം വൻവിജയമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു. വഴിപാടുകൾക്കും Read More…
കോട്ടയം : ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മത്സ്യഫെഡിന്റെ ‘മികവ്- 2024’ വിദ്യാഭ്യാസ അവാർഡ് സി.കെ. ആശ എം.എൽ.എ. വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ 17 കുട്ടികളെയാണ് ആദരിച്ചത്. കുട്ടികൾക്ക് കാഷ് അവാർഡും സ്മരണികയും നൽകി.വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് അധ്യക്ഷയായി. മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. ജോയ്സ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ഭരണസമിതിയംഗം എസ്. ബാഹുലേയൻ പ്രാഥമിക മത്സ്യത്തൊഴിലാളി Read More…