തെക്കിൻ്റെ പാദുവ എന്നറിയപ്പെടുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിൻ്റെ ഊട്ടുതിരുനാൾ നാളെ ആചരിക്കും. കോട്ടയം ജില്ലയിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. രാവിലെ 6-ന് ദിവ്യബലിയെ തുടർന്ന് നേർച്ച പായസം വെഞ്ചരിക്കും. 10-ന് ജപമാലയ്ക്കു ശേഷം നേർച്ചസദ്യ ആശീർവാദം. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് ഫാ. അരുൺ കൊച്ചേക്കാടൻ സി.എം.ഐ. മുഖ്യകാർമികനാകും. ഡീക്കൻ സിറിൾ കുന്നേക്കാടൻ വചനസന്ദേശം നൽകും. വൈകിട്ട് 5.30 നുള്ള ദിവ്യബലിയോടെ തിരുനാളിന് സമാപനമാകും. തിരുനാളിനോടനുബന്ധിച്ചുള്ള ദീപക്കാഴ്ചയിലും തിരു ശേഷിപ്പ് പ്രദക്ഷിണത്തിലും നൂറുകണക്കിന് തീർത്ഥാടകർ പങ്കാളികളായി
Related Articles
വ്യത്യസ്തമായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികൾക്ക് ആവേശമായി ; സംഭവം കുമരകത്ത്
കുമരകം : വിദ്യാർത്ഥികളിൽ ആവേശ നിമിഷങ്ങൾ സമ്മാനിച്ച് പാെതു തിരഞ്ഞെടുപ്പിൻ്റെ മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി. രാജ്യത്തെ പാെതുതിരഞ്ഞെടുപ്പ് പ്രക്രിയയുടെ നേർചിത്രമായി കുമരകം സെന്റ് ജോൺസ് യൂ.പി സ്കൂളിലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മാറി. മലപ്പുറം കൈറ്റ് ട്രെയിനർ ഷാജി വികസിപ്പിച്ചെടുത്ത സ്കൂൾ പാർലമെൻറ് ആപ്പിലൂടെയാണ് ഡിജിറ്റൽ രീതിയിൽ സ്കൂൾ തിരഞ്ഞെടുപ്പ് നടത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ Read More…
കുടിവെളള ടാങ്കറുകൾക്ക് നിയമം ബാധകമല്ല ?, ഇതെന്ത് ന്യായം എന്തൊരു നീതി
കുമരകത്ത് ഗതാഗതത്തിന് രണ്ട് നീതി, പല നിയമം. സ്കൂൾ വാനിനും ചെറിയ ടിപ്പറുകൾക്കും ബസുകൾക്കും എല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന ഗുരുമന്ദിരം റോഡിലൂടെ ടാങ്കർ ലോറികൾക്ക് യഥേഷ്ഠം സഞ്ചരിക്കാം. പാവപ്പെട്ട യാത്രക്കാർ നടന്നു വല യാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഓടിക്കൊണ്ടിരുന്ന ചെറിയ ബസുകൾക്കു പോലും വിലക്ക് വീണു. എല്ലാത്തിനും കാരണം ഹൈക്കോടതി നിരോദനമെന്ന് ഉന്നതരുടെ വിശദീകരണം. കുടിവെള്ള ടാങ്കറുകൾക്കും കോടതി നിരോദനം ഏർപ്പെടുത്തിയിട്ടുണ്ടെന്നതാണ് വസ്തുത. പക്ഷേ നേരം ഇരുട്ടിയാൽ തോന്നും പടി. പിന്നെ ഇരുട്ടിൻ്റെ ബലം ഉള്ളതുകൊണ്ട് ബണ്ട് Read More…
വേമ്പനാട്ടുകായലിലും ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് ശാശ്വതപരിഹാരത്തിന് നടപടിയുമായി ജില്ലാ പഞ്ചായത്ത്
കോട്ടയം : വേമ്പനാട് കായലിലും, ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലുമുള്ള പോളശല്യത്തിന് ശാശ്വതപരിഹാരത്തിന് നടപടിയുമായി ജില്ലാ പഞ്ചായത്ത്. പ്രശ്ന പരിഹാരത്തിനു സാങ്കേതികസമിതി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. തുലാവർഷ സമയത്തോടു കൂടി വേമ്പനാട്ടുകായലിലെയും ഉൾനാടൻ ജലാശയങ്ങളിലെയും പോളശല്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവാണ് സാങ്കേതിക സമിതി അധ്യക്ഷ. വൈക്കം ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്താണ് സമിതി കൺവീനർ. Read More…