കുമരകം : രണ്ടാം കലുങ്കിന് സമീപം സ്കൂട്ടർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ചേർത്തല ഭാഗത്തേക്ക് സഞ്ചരിച്ച ബൈക്ക് യാത്രക്കാരെ കുമരകം ഭാഗത്തുനിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടറാണ് ബൈക്കിൽ ഇടിച്ചതെങ്കിലും സാരമായ പരുക്കേറ്റത് സ്കൂട്ടർ യാത്രക്കാരനാണ്. ഇയാളുടെ കാലുകൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5.30 ഓടു കൂടിയായിരുന്നു അപകടം. പരുക്കേറ്റ ചേർത്തല സ്വദേശിയെ എസ്.എച്ച് മെഡിക്കൽ സെൻ്ററിലെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
