ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് മെഡിക്കൽ റെപ്രസന്റേറ്റീവായ യുവാവ് മരിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു(കിച്ചു-26) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം.
ജോലി കഴിഞ്ഞ് മടങ്ങിയ അനന്തുവിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.