എബിഎം യൂ.പി സ്കൂളിലെ കുട്ടികൾക്ക് സൊസൈറ്റി ഫോർ ടൂറിസം കുമരകം പഠനോപകരണങ്ങൾ നൽകി. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ബി ആനന്ദകുട്ടൻ വിതരണം ചെയ്തു. സ്കൂൾ ഹാളിൽ ചേർന്ന യോഗം കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉത്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ അധ്യക്ഷനായി. സ്കൂൾ ഹെഡ്‌മിസ്ട്രസ് ടിനിമോൾ, സൊസൈറ്റി ഫോർ ടൂറിസം കോർഡിനേറ്റർ പി.ബി അശോകൻ, താജ് ദക്ഷിണ മേഖല എച്ച്.ആർ.ഡി മാനേജർ മനോജ്, താജ് കുമരകം എച്ച്.ആർ മാനേജർ അനില, പി.ആർ അനിൽകുമാർ, ബിന്ദു ഷൈനി എന്നിവർ സംസാരിച്ചു.
