കുമരകം : കവണാറ്റിൻകര എ.ബി.എം ഗവണ്മെന്റ് യൂ.പി സ്കൂളിൽ വായന ദിനം ആചരണവും, വിദ്യ രംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനവും നടത്തി. പി.റ്റി.എ വൈസ് പ്രസിഡന്റ് ബിതു ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം ജില്ല സാഹിത്യ വേദിയുടെ വൈസ് പ്രസിഡന്റ് ബി. ആനന്ദകുട്ടൻ വിദ്യ രംഗം കലാ സാഹിത്യവേദി ഉത്ഘാടനം ചെയ്തു സംസാരിച്ചു. മദർ പി.റ്റി.എ പ്രസിഡന്റ് വിദ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ അജയകുമാർ സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
