കുമരകം : ഏറെ കാലം കുമരകം എ.ബി.എം ഗവൺമെന്റ് യു.പി സ്കൂളിൽ സേവനം അനുഷ്ഠിച്ച് സ്ഥലം മാറിപ്പോകുന്ന ടീച്ചർമാരായ ആശ, ആശ അരുൺ എന്നിവർക്ക് പി.റ്റി.എ കമ്മറ്റി യാത്രയയപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി ഉത്ഘാടനം ചെയ്ത യോഗം പി.റ്റി.എ പ്രസിഡന്റ് ഷാനവാസ് ഖാൻ ആധ്യക്ഷനായി. സ്കൂൾ ഹെഡ്മസിട്രസ് ടെസ്സിമോൾ സ്വാഗതം ആശംസിച്ചു. പി.റ്റി.എ കോർഡിനേറ്റർ ബെന്നി, പി.റ്റി.എ വൈസ് പ്രസിഡന്റ് ബിധു ഷൈൻ, മദർ പി.റ്റി.എ പ്രസിഡന്റ് വിദ്യ എന്നിവർ സംസാരിച്ചു. യോഗത്തിൽ രക്ഷകർത്താക്കളും നാട്ടുകാരും പങ്കെടുത്തു. സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.
