അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സിലബസിൽ ഉൾപ്പെടുത്തിയ ഗവേഷണ പ്രബന്ധ രചയിതാവ് ശ്രുതി സൈജാേയെ കേരള വ്യാപാരി വ്യവസായി കുമരകം യൂണിറ്റ് ആദരിച്ചു. ശ്രുതിയുടെ പിതാവ് പി.പി സെെജാേ കേരള വ്യാപാരി വ്യവസായി കുമരകം യൂണിറ്റ് അംഗമാണ്. യൂണിറ്റ് പ്രസിഡൻ്റ് സാബു ചെറുപുഷ്പവിലാസവും, ജന:സെക്രട്ടറി രഞ്ജിത്ത് സുധാകരനും ചേർന്നാണ് ശ്രുതിയെ ആദരിച്ചത്.
Related Articles
നെഹ്രു ട്രോഫിയുടെ ഭാഗ്യചിഹ്ന പ്രകാശനം ചാെവ്വാഴ്ച ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ നിർവഹിക്കും
ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്ന പ്രകാശനം ചൊവ്വാഴ്ച രാവിലെ 10.15ന് ജില്ല പഞ്ചായത്ത് ഹാളിൽ നടൻ കുഞ്ചാക്കോബോബൻ നിർവഹിക്കും. തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യചിഹ്നം അന്ന് കുഞ്ചാക്കോ ബോബൻ ജില്ല കളക്ടർക്ക് കൈമാറും. നെഹ്റുട്രോഫി വള്ളംകളിയുടെ പന്തലിന്റെ കാൽനാട്ട് കർമ്മം തിങ്കളാഴ്ച നെഹ്റു ട്രോഫി മത്സര വള്ളംകളിക്ക് വേണ്ടിയുള്ള പന്തലിന്റെ കാൽനാട്ടുകർമ്മം ആലപ്പുഴ പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റിൽ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗ്ഗീസ് തിങ്കളാഴ്ച (08.07.2024) രാവിലെ Read More…
ഡോ. ദീപക് ഡേവിഡ്സണിന് പുരസ്കാരം
കോട്ടയം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനത്തിൽ ഹൃദയ ശസ്ത്രക്രിയ സംബന്ധിച്ച മികച്ച അവതരണത്തിനുള്ള അവാർഡ് (2 ലക്ഷം രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ ദീപക് ഡേവിഡ്സണിന്. 1600 അവതരണങ്ങളിൽ നിന്നാണ് ഈ നേട്ടം. ഏറ്റവും ക്ലേശമേറിയ ശസ്ത്രക്രിയകളെപ്പറ്റിയുള്ള അവതരണത്തിനാണു പുരസ്കാരം ലഭിച്ചത്.
മാലിന്യ സംസ്കരണത്തിൽ ജില്ലയെ ഒന്നാമതെത്തിക്കും: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ യോഗം
മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയെ ഒന്നാമതെത്തിക്കാൻ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിൽ ധാരണയായി. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ജില്ലാ ആസൂത്രണസമിതി അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ 2023-2024 വർഷത്തെ പ്രവർത്തനാവലോകനവും നടന്നു. ഹരിത കർമ്മസേനയുടെ പ്രവർത്തനം, തദ്ദേശ സ്ഥാപനങ്ങളിലെ അടിസ്ഥാന Read More…