കുമരകം : വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പു നൽകുന്ന വെെദ്യുതി വകുപ്പ് സമയക്രമം പാലിക്കാത്തത് വീട്ടമ്മമാരെ ദൂരിതത്തിലാക്കുന്നതായി പരാതി. രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്നറിയിപ്പു നൽകുകയും രാവിലെ എട്ടിനും എട്ടരക്കും വെെദ്യുതി മുടക്കുന്നതിനുമെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. തങ്ങൾ പലപ്പാേഴും രാവിലെ ജോലിക്ക് പാേകുന്നത് വീട്ടുജാേലികൾ പതിവഴിയിൽ ഉപേക്ഷിച്ചാണെന്നും, വെെകുന്നേരം തിരിച്ചെത്തിയാൽ എല്ലാ ജാേലികളും ആദ്യം മുതൽ തുടങ്ങേണ്ടി വരുന്നതായും, ഇതുമൂലം കുടുംബിനികളുടെ എല്ലാ കണക്കുകൂട്ടലും പിഴക്കുന്നതായുമാണ് പലരും പരാതി അറിയിച്ചത്. മിക്സി, മാേട്ടാേർ, വാഷിംഗ് മിഷ്യൻ തുടങ്ങിയവ ഇടയ്ക്കു വെച്ച് നിന്നു പോകുന്നതിന് കാരണം അറിയിപ്പിന് മുമ്പുതന്നെ ലെെൻ ഓഫാക്കുന്നതാണെന്നാണ് ആരോപണം. നേരത്തെ ലെെൻ ഓഫാക്കുന്നത് തങ്ങളല്ല കരാർ തൊഴിലാളികളാണെന്ന വിചിത്ര ന്യായികരണമാണ് ലഭിക്കുന്നെതെന്ന് ഉപഭോക്താക്കൾ പറയുന്നു.
Related Articles
കട്ടപ്പനയിൽ പണം ഇടപാടിനെച്ചൊല്ലി തർക്കം; യുവാവിനെ മർദിച്ച് സ്കൂട്ടർ തട്ടിയെടുത്തു, മൂന്ന് പേർ അറസ്റ്റിൽ
വായ്പയായി വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെട്ട യുവാവിനെ മർദിക്കുകയും സ്കൂട്ടർ തട്ടിയെടുക്കുകയും ചെയ്ത മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് തെങ്ങുംമൂട്ടിൽ നിബിൻ സുബീഷ്(19), വലിയപാറ മുത്തനാട്ട്തറയിൽ ഗോകുൽ രഘു(21), എഴുകുംവയൽ കിഴക്കേചെരുവിൽ അക്ഷയ് സനീഷ്(21) എന്നിവരാണ് പിടിയിലായത്. മുളകരമേട് സ്വദേശിയായ ആലേപുരയ്ക്കൽ ശരത് രാജീവിനാണ് മർദ്ദനമേറ്റത്. ശരത് വായ്പയായി നൽകിയ 200 രൂപ തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു മൂവരും ചേർന്ന് മർദിച്ചത്. തുടർന്ന് ശരത്തിൻ്റെ സ്കൂട്ടറും തട്ടിയെടുത്ത് ഒളിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ ഇരട്ടയാർ അയ്യമലക്കടയ്ക്ക് Read More…
കുമരകം 315-ാം നമ്പർ ബാങ്കിൽ പ്രത്യേക വായ്പ അദാലത്ത്
കുമരകം : കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക വായ്പ അദാലത്ത് സംഘടിപ്പിക്കും. വായ്പകളിൻമേൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പക്കാർ 22, 28 തീയതികളിൽ ബാങ്ക് ഹെഡ് ഓഫീസിൽ നടത്തുന്ന അദാലത്തുകളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് കുമരകം സർവീസ് സഹകരണ ബാങ്ക് സ്പെഷ്യൽ സെയിൽ ഓഫീസർ എസ്.കെ ഷെമീർ അറിയിച്ചു.
മരക്കമ്പുകൾ വെട്ടി തോട്ടിലിട്ട്, വൈദ്യുതി വകുപ്പ് ജീവനക്കാർ നീരാെഴുക്കും ഗതാഗതവും തടസപ്പെടുത്തി
കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും Read More…