കുമരകം നവ നസ്രത്ത് തിരുകുടുംബ ദൈവാലയത്തിൽ തോമസ് നാമധാരികളുടെ സംഗമം നടത്തുകയും ആദരിക്കുകയും ചെയ്തു. ഇന്നലെ സെൻ്റ് തോമസ് ദിന തിരുബലിക്ക് ശേഷമായിരുന്നു ആദരിക്കൽ ചടങ്ങ് നടത്തിയത്. പള്ളി വികാരി ഫാ : സിറിയക് വലിയപറമ്പിൽ പരിപാടിക്ക് നേതൃത്വം നൽകി.
കോട്ടയം : നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിനാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം.നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സച്ചിൻ മരണത്തിന് കീഴടങ്ങി. Read More…
കുമരകം : കവണാറ്റിൻകര എ.ബി.എം ഗവണ്മെന്റ് യൂ.പി സ്കൂളിൽ വായന ദിനം ആചരണവും, വിദ്യ രംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനവും നടത്തി. പി.റ്റി.എ വൈസ് പ്രസിഡന്റ് ബിതു ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കോട്ടയം ജില്ല സാഹിത്യ വേദിയുടെ വൈസ് പ്രസിഡന്റ് ബി. ആനന്ദകുട്ടൻ വിദ്യ രംഗം കലാ സാഹിത്യവേദി ഉത്ഘാടനം ചെയ്തു സംസാരിച്ചു. മദർ പി.റ്റി.എ പ്രസിഡന്റ് വിദ്യ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ അജയകുമാർ സ്വാഗതവും, സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്കറിൻ്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അനുശോചിച്ചു. നിരവധി സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് പ്രവർത്തിച്ചിരുന്ന ബി.ആർ.പിയുടെ വേർപാട് മാധ്യമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ അനീഷ് ഇടുക്കി, എന്നിവർ സംസാരിച്ചു.