പാലാ: പലചരക്ക് കടയിൽ നിന്നും പണവും, മധ്യവയസ്കനിൽ നിന്ന് മൊബൈൽ ഫോണും കവർന്നെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീം (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസങ്ങളിലായി പൂവരണി ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ നിൽക്കുകയായിരുന്ന മധ്യവയസ്കന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയും, കൂടാതെ ഇടമറ്റം കവല ഭാഗത്ത് പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ അതിക്രമിച്ചു കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇരു കേസുകളിലും ഒരേ പ്രതിയാണെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ തിരച്ചിലില് ഇയാളെ പിടികൂടുകയുമായിരുന്നു.പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എസ്.ഐ മാരായ ബിനു വി.എൽ, കുഞ്ഞുമോൻ സി.പി.ഓ മാരായ ജോബി ജോസഫ്, അരുൺകുമാർ, പ്രദീപ്. എം.ഗോപാൽ, രഞ്ജിത്ത്, അശ്വതി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പാലാ, ഈരാറ്റുപേട്ട,കടുത്തുരുത്തി, തിടനാട്, കറുകച്ചാൽ,എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Related Articles
പാൽ വിതരണം നടത്തിയ വീട്ടമ്മയുടെ തലയിൽ കമുക് കടപഴുകി വീണു; രക്ഷയായത് ഹെൽമറ്റ്
കുമരകം : പാൽ വിതരണം നടത്തിക്കൊണ്ടിരുന്ന വീട്ടമ്മയുടെ തലയിൽ കമുക് കടപഴുകി വീണു. വീട്ടമ്മയ്ക്ക് രക്ഷയായത് ധരിച്ചിരുന്ന ഹെൽമറ്റ്. കുമരകം 15-ാം വാർഡിൽ ചാെള്ളന്തറ സുര്യാ ക്ലബ്ബിന് സമീപം ഇന്നലെ വെെകുന്നേരം നാലിന് ഉണ്ടായ അപകടത്തിൽ നിസാര പരുക്കുകളാേടെ രക്ഷപെട്ടത് മറ്റത്തിൽ രാജേഷിൻ്റെ ഭാര്യ സുമിത (42) ആണ്. ചീപ്പുങ്കൽ മിൽമാ ഷാേപ്പിൽ നിന്നും പാൽ വാങ്ങി വീടുകളിൽ വിതരണം ചെയ്യുകയാണ് സുമിത. സ്കൂട്ടറിൽ സഞ്ചരിച്ചാണ് നാലു വർഷങ്ങളായി പാൽ വിതരണം നടത്തുന്നത്. ഇന്നലെ ഒരു വീട്ടിൽ Read More…
മരക്കമ്പുകൾ വെട്ടി തോട്ടിലിട്ട്, വൈദ്യുതി വകുപ്പ് ജീവനക്കാർ നീരാെഴുക്കും ഗതാഗതവും തടസപ്പെടുത്തി
കുമരകം : മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പേരിൽ പഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ടച്ചിംഗ് വെട്ടിൻ്റെ പേരിൽ വൈദുതി വകുപ്പ് ജീവനക്കാർ മരങ്ങൾ മുറിച്ച് തോട്ടിൽ തളളുന്നു. ഇന്നലെ ടച്ചിംഗ് വെട്ടുന്നതിനായി രാവിലെ ഒമ്പതുമുതൽ വെെദ്യുതി മുടക്കിയാണ് മരച്ചില്ലകൾ തോട്ടിൽ തള്ളി ഒരു വള്ളം പാേലും കടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ സ്രിഷ്ട്ടിച്ചത്. കുമരകം ആറ്റാമംഗലം കണ്ണാടിച്ചാൽ താേട്ടിൽ ചാവേച്ചേരി ഭാഗത്താണ് തണൽ മരങ്ങളുടെ കമ്പുകൾ തോട്ടി കൊണ്ട് വലിച്ചാെടിച്ച് തോട്ടിൽ ഇട്ടിരിക്കുന്നത്. ഇതോടെ പ്ലാസ്റ്റിക്ക കുപ്പികളും പോളകളും Read More…
നഴ്സറി സ്കൂളിനു മുകളിൽ വെെദ്യുതി കമ്പിയും, ആഞ്ഞിലി മരവും ; അപകട ഭീതിയിൽ കുഞ്ഞുങ്ങൾ
കുമരകം നാലാം വാർഡിലെ സെൻ്റ് ജോൺസ് നഴ്സറി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ വൈദ്യുതി കമ്പികളുമായി ആഞ്ഞിലിമരം വീണു കിടക്കുന്നു. ഏതാനും ദിവസങ്ങളായി ഈ മരം അപകടാവസ്ഥയിലാണെന്ന വിവരം സ്കൂൾ അധികാരികളേയും വൈദ്യുതി ഓഫീസിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മരം വൈദ്യുതിക്കമ്പിയിൽ വീഴുകയും വൈദ്യുതിക്കമ്പിയും മരവും കൂടി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും ചെയ്തത്. അടിയന്തിരമായി മരം വെട്ടിമാറ്റുകയും, വൈദ്യുതി ലെെൻ സുരക്ഷിതമാക്കുകയും ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം.