കോട്ടയം: വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ കൊടുങ്ങൂർ ഭാഗത്ത് മാളികപ്പറമ്പിൽ വീട്ടിൽ ജോൺസൺ എം.ചാക്കോ (30) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ സ്ഥാപനം കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മുഖ്യ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Related Articles
കുമരകം 315-ാം നമ്പർ ബാങ്കിൽ പ്രത്യേക വായ്പ അദാലത്ത്
കുമരകം : കുമരകം 315-ാം നമ്പർ റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ കുടിശ്ശിക നിവാരണം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യേക വായ്പ അദാലത്ത് സംഘടിപ്പിക്കും. വായ്പകളിൻമേൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ള വായ്പക്കാർ 22, 28 തീയതികളിൽ ബാങ്ക് ഹെഡ് ഓഫീസിൽ നടത്തുന്ന അദാലത്തുകളിൽ പങ്കെടുക്കണമെന്ന് സഹകരണ വകുപ്പ് കുമരകം സർവീസ് സഹകരണ ബാങ്ക് സ്പെഷ്യൽ സെയിൽ ഓഫീസർ എസ്.കെ ഷെമീർ അറിയിച്ചു.
കുമരകത്ത് എക്സൈസിന്റെ കഞ്ചാവ് വേട്ടയിൽ പിടിയിലായവർ കഞ്ചാവ് വിതരണത്തിലെ പ്രധാനികൾ
കുമരകം : ഇന്നലെ ബാങ്ക്പടിയിൽ നിന്ന് നാലു കിലോ കഞ്ചാവുമായി പിടിയിലായ യുവാക്കൾ അന്യ സംസ്ഥാനത്തു നിന്നും ട്രയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാനികളാണെന്ന് തെളിഞ്ഞു. ഒറീസയിൽ നിന്നും വില്പനയ്ക്ക് കൊണ്ടു വന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്സെെസ് അധികൃതർ പറഞ്ഞു. കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാഹുദ്ദീൻ ( 29 ) പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് Read More…
നാട്ടകത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം : നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിനാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം.നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സച്ചിൻ മരണത്തിന് കീഴടങ്ങി. Read More…