കുമരകം എബിഎം ഗവൺമെന്റ് യു.പി സ്കൂളിൽ ക്യാമറകൾ സ്ഥാപിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ പ്രജീഷ് മാഞ്ചിറ ആണ് ക്യാമറകൾ സ്ഥാപിച്ചു നൽകിയത്. നിലവിൽ 4 ക്യാമറകൾ ആണ് സ്ഥാപിച്ചത്. ഇതോടെ സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
Related Articles
കുമരകം ടുഡേ അഡ്മിന് ഗുരു ശ്രേഷ്ഠ പുരസ്കാരം
കുമരകം ടുഡേയുടെ മുതിർന്ന അഡ്മിൻ പി.റ്റി കുര്യൻ ചോതിരക്കുന്നേലിനെ അഖില മലങ്കര യാക്കാേബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഇന്നലെ പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട മലങ്കര യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് പുരസ്ക്കാരം നൽകിയത്. സണ്ടേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷത്തെ വിശിഷ്ഠ സേവനം പൂർത്തിയാക്കിയതിനാണ് ‘ഗുരുശ്രേഷ്ഠ’ അവാർഡ് ലഭിച്ചത്. ചെങ്ങളം ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കുമരകം സെൻ്റ് ജോൺസ് സൺഡേ സ്കൂൾ അദ്ധ്യാപകനുമായ പി.റ്റി.കുര്യൻ Read More…
കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സും, പഠനോപകരണ വിതരണവും നടത്തി
കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മോട്ടിവേഷൻ & ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും പഠനോപകരണ വിതരണവും നടത്തി. പ്രസ്തുത യോഗത്തിൽ സംഘം പ്രസിഡന്റ് സാബു നക്കരത്തറ ആദ്യക്ഷത വഹിക്കുകയും, ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എക്സ്സൈസ് ഓഫീസർ നിഫിൻ ജേക്കബ് കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ എൽസ മരിയ ജേക്കബ്, ജ്യോത്സ്യന അജയഘോഷ് Read More…
പ്രതിഭാസംഗമം, ഉന്നത വിജയികൾക്കു അനുമോദനം
കുമരകം : വിജ്ഞാന പ്രഭ വായനശാലയിൽ അംഗങ്ങളായവരുടെ മക്കളായ എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബി.എഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരം നൽകി അനുമോദിച്ചു. വായനശാല പ്രസിഡൻ്റ് കെ.കെ സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം കെ.കെ മനു, പി.സി ജേക്കബ്, ബിന്ദു ലാലു, ഒ.ജി സൂസമ്മ, എം.വി പൊന്നപ്പൻ എന്നിവർ സംസാരിച്ചു.