Blog

എസ്കെഎം സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിച്ചു

കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *