കുമരകം സ്വദേശിനി ശ്രുതി സൈജോ (22) യുടെ ഗവേഷണ പ്രബന്ധം അമേരിക്കൻ യൂണിവേഴിസിറ്റിയുട ബുക്കിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. മിസ്സിസ്സിപ്പി ലോ കോളേജ് സ്കൂൾ ഓഫ് ലോ ആണ് തങ്ങൾക്ക് ലഭിച്ച 500 ൽ അധികം പ്രബന്ധങ്ങളിൽ നിന്നും ശ്രുതിയുടെ പ്രബന്ധം തെരെഞ്ഞെടുത്തത്. പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ അന്താരാഷ്ട്ര വിർച്വൽ കോൺഫറൻസിൽ ആണ് ശ്രുതി തൻ്റെ പ്രബന്ധം അവതരിപ്പിച്ചത്. “Impact of Artificial Intelligence on Constitutionalism and Rule of Law.” എന്ന ബുക്കിലാണ് പ്രബന്ധം പ്രസദ്ധീകരിച്ചിരിക്കുന്നത്. Read More…
കുമരകത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് കരുത്തേകിയെ പ്രസ്ഥാനങ്ങളിൽ ഒന്നാണ് കുമരകം ശ്രീ കുമാരമംഗലം ഹയർ സെക്കന്ററി സ്കൂൾ. 1998 ൽ ആരംഭിച്ച ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എസ്.എസ് വിഭാഗം ഇപ്പോഴിത വിജയകരമായ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ സന്തോഷ വേളയിൽ വളർന്നു വരുന്ന തലമുറയ്ക്കായി മാത്സ് ലാബ് നിർമ്മിച്ചു സ്കൂളിലെ പഠന സാഹചര്യം മെച്ചപ്പെടുത്താനൊരുങ്ങുകയാണ് സ്കൂൾ അധികൃതർ. സ്കൂൾ രജത ജൂബിലി ആഘോഷിക്കുന്ന വേളയിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒന്നിച്ചിരിക്കുകയാണ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളും ആദ്യകാല അധ്യാപകരും. സ്കൂളിലെ Read More…
കുമരകം : സി.പി.ഐ നേതാവായിരുന്ന സി.കെ പുരുഷോത്തമൻ്റെ 35-ാമത് അനുസ്മരണ സമ്മേളനം നടത്തി. സി.പി.ഐ കുമരകം ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മോഹൻ ചേന്നംകുളം ഉത്ഘാടനം ചെയ്തു. എ.പി സലിമോൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ ബിനു ബോസ്, ജില്ലാ കമ്മറ്റി അംഗം പി.എ. അബ്ദുൾ കരീം, ലോക്കൽ സെക്രട്ടറി പി.വി പ്രസേനൻ എന്നിവർ പ്രസംഗിച്ചു.