കുമരകം : നെൽകൃഷിക്ക് തടസ്സമായി പാടത്തു കിടന്ന വെെദ്യുതി കമ്പികൾ മാറ്റി ; ഒരു മാസമായി വൈദ്യുതിക്കായി കെ.എസ്.ഇ.ബി ഓഫീസിൽ കയറിയിറങ്ങിയ വയോധികക്ക് ആശ്വാസമായി വീട്ടിൽ ഒന്നര മാസത്തിനു ശേഷം വീണ്ടും വെെദ്യുതി എത്തി. 72കാരിയും വിധവയുമായ ഗൃഹനാഥയുടെ കഷ്ടപ്പാടുകൾ ചുണ്ടിക്കാട്ടി ഇന്നലെ കുമരകം ടുഡേ വാർത്ത നൽകിയിരുന്നു. ഇന്നു രാവിലെ തന്നെ വെെദ്യുതി ജീവനക്കാരെത്തി ഒടിഞ്ഞ വെെദ്യുതി പാേസ്റ്റിനു പകരം തടി പോസ്റ്റ് സ്ഥാപിച്ചു വൈദ്യുതി നൽകുകയാരുന്നു.ഇതോെടെ വിതക്കായി നിലം ഒരുക്കാൻ തടസ്സമായി പടത്ത് കിടന്ന വെെദ്യുതി കമ്പികളും മാറുകയും ചെയ്തു. കുമരകം പഞ്ചായത്തിലെ ആറാം വാർഡിലുള്ള ഇടവട്ടം പാടത്ത് ഒന്നര മാസം മുമ്പ് പാെട്ടിവീണ വെെദ്യുതി കമ്പികളിലൂടെ ഇന്ന് വീണ്ടും വെെദുതി പ്രവഹിച്ചു.
