കുമരകം നാലാം വാർഡിലെ സെൻ്റ് ജോൺസ് നഴ്സറി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ വൈദ്യുതി കമ്പികളുമായി ആഞ്ഞിലിമരം വീണു കിടക്കുന്നു. ഏതാനും ദിവസങ്ങളായി ഈ മരം അപകടാവസ്ഥയിലാണെന്ന വിവരം സ്കൂൾ അധികാരികളേയും വൈദ്യുതി ഓഫീസിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മരം വൈദ്യുതിക്കമ്പിയിൽ വീഴുകയും വൈദ്യുതിക്കമ്പിയും മരവും കൂടി സ്കൂൾ കെട്ടിടത്തിനു മുകളിൽ വീഴുകയും ചെയ്തത്. അടിയന്തിരമായി മരം വെട്ടിമാറ്റുകയും, വൈദ്യുതി ലെെൻ സുരക്ഷിതമാക്കുകയും ചെയ്യണമെന്നാണ് സമീപവാസികളുടെ ആവശ്യം.
ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്പ് വീട്ടിൽ മഞ്ജു വി.തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്പഴംതോട്ടിൽ വീട്ടിൽ സനോ.എം.തോമസ് (41) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയെ പീഡിപ്പിക്കുന്നതിന് ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ Read More…
യൂണിഫോമും, ഐ.ഡി കാർഡും, കൺസഷൻ കാർഡും, സ്കൂൾ ബാഗും ഇല്ലാതെ സ്റ്റുഡൻസ് കൺസഷൻ ടിക്കറ്റ് എടുത്ത് വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പിന്നാലെ പെൺകുട്ടികളുടെ ബന്ധുക്കൾ ചേർന്ന് കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോട്ടയം – മാളികക്കടവ് കോളനി റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. എസ്.ടി ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. എന്നാൽ യൂണിഫോമും, കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനിക്ക് താക്കീത് നൽകി കണ്ടക്ടർ കൺസഷൻ അനുവദിച്ചു, വിദ്യാർത്ഥിനി Read More…