ഇന്നലെ (26/06/24) സന്ധ്യയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കുമരകത്ത് ഉണ്ടായിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ. പല വീടുകളുടേയും മേൽക്കൂര പറന്നു പോയി. ആസ്ബസ്റ്റാേഴ്സ് ഷീറ്റുകൾ പൊട്ടിപ്പോയി. ഇടവട്ടം, കൊല്ലകരി, കണ്ണാടിച്ചാൽ, രണ്ടാം കലുങ്ക് ഭാഗങ്ങളിലാണ് നഷ്ടങ്ങൾ ഏറെയും. റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോർഡുകൾ കാറ്റിൽ പറന്ന് അപകടങ്ങൾ സൃഷ്ടിച്ചു. രണ്ടാം കലുങ്ക് ഭാഗത്ത് പരസ്യ ബോർഡ് പറന്ന് റെജി കുമരകത്തിൻ്റെ വീടിൻ്റെ മേൽക്കൂരയിൽ പതിച്ചു. കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം ചിറയരികിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പരസ്യ ബോർഡുകളിൽ ഒന്ന് ചെരിഞ്ഞ് അപകടാവസ്ഥയിലായി . പള്ളിയാടത്ര വീട്ടുകാരും പ്രത്യേകിച്ച് രണ്ട് കുട്ടികളും സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലേക്ക് ഏതു സമയവും നിലം പൊത്താവുന്ന സ്ഥിതിയിലാണ് ഇപ്പോൾ. വീടുകൾ തകർന്നു സംഭവിച്ച നഷ്ടത്തിന്റെ വിവരങ്ങൾ ലഭിച്ചു വരുന്നതേയുള്ളു.
