കുമരകം വള്ളാറ സേക്രട്ട് ഹാർട്ട് എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുമരകം കൃഷി ഓഫീസർ ആൻ സ്നേഹാ ബേബിയും കുട്ടികളും ചേർന്ന് പച്ചക്കറി വിത്ത് നട്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് പച്ചക്കറി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെ കൃഷി ഫലപ്രദമായി ചെയ്യാമെന്നും ക്ലാസ്സെടുത്തു. “ഓണത്തിന് ഒരു മുറം പച്ചക്കറി” എന്ന പദ്ധതി പ്രകാരം കുട്ടികൾക്കെല്ലാം പച്ചക്കറി വിത്ത് വിതരണം ചെയ്തു. സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണത്തിന് പി.ടി.എ പ്രസിഡന്റ് കെ.എം സാമുവേലും അധ്യാപകരും നേതൃത്വം നൽകി.
