കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പിടിയിലായത്. കുമരകം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് പൊലീസ് സംഘം പ്രതിയിലേയ്ക്ക് എത്തിയതും പിടികൂടിയതും. ഇന്നലെ പ്രതിയെ തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പും നടത്തി.
Related Articles
ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു
ഏറ്റുമാനൂർ: ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എ.എം ബിന്നു അധ്യക്ഷത വഹിച്ചു. ജെയിംസ് കുര്യൻ ആശംസകൾ അർപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളായ കവിത ലാലു, ഷാജിമോൻ കെ.കെ, അന്നമ്മ മാണി, ആൻസ് വർഗീസ്, മേഘല ജോസഫ്, കോട്ടയം ഫിഷറീസ് ഓഫീസർ ഐശ്വര്യ സലി, കീർത്തന പി.കെ, Read More…
വസ്തു ഈടിൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു
തിരു : വസ്തു ഈടിന്മേൽ വായ്പ നൽകുന്നതിൽ സഹകരണ ബാങ്കുകൾക്ക് കർശന നിയന്ത്രണം വരുന്നു. ഈടിന്റെ മൂല്യം നിർണ്ണയിക്കുന്നതിൽ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് സഹകരണ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നത്. ചട്ടങ്ങൾ തയ്യാറാക്കി അന്തിമവിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.പണയവസ്തുവിന്റെ വില നിശ്ചയിക്കാൻ പ്രത്യേകസമിതി വേണമെന്നതാണ് പുതിയ വ്യവസ്ഥ. 10 ലക്ഷം രൂപയിൽ താഴെയാണ് വായ്പാത്തുകയെങ്കിൽ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസമിതി വില നിശ്ചയിക്കും. 10 ലക്ഷത്തിലധികമാണ് തുകയെങ്കിൽ രണ്ടു വീതം ബാങ്ക് Read More…
നായ്ക്കൾ ഓടിച്ച പെൺകുട്ടി പാടത്തെ വെള്ളത്തിൽ ചാടി രക്ഷപെട്ടു
കുമരകം : നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ പാടത്തേക്ക് ചാടി 17 കാരിയായ വിദ്യാർത്ഥിനി. കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും കൊല്ലകരിയിലുള്ള വീട്ടിലേക്ക് നടന്നു പോയ പെൺകുട്ടിയുടെ പിന്നാലെ മൂന്ന് നായ്ക്കൾ പാഞ്ഞെത്തുകയായിരുന്നു. ഭയപ്പെട്ട പെൺകുട്ടി കണ്ണാടിച്ചാൽ പാടത്തെ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കുമരകം അഞ്ചാം വാർഡിൽ ഇടച്ചിറ സുനിൽ ചാക്കോയുടേയും നിഷാ സുനിലിൻ്റെയും മകൾ അൻസു സുനിൽ (17) ആണ് പട്ടികളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ജലനിരപ്പേറിയ പാടത്തേക്ക് ചാടിയത്. കോട്ടയത്ത് ദൈവാലയത്തിൽ പോയി മടങ്ങവേയായിരുന്നു ഒരു Read More…