കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ – സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടൻ മോഹൻലാലിന്റെ 64-ാം നിറവിലേക്കായി “ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ)” എന്ന പേരിൽ പാട്ടുകൂട്ടം ജൂൺ 23 ഞായറാഴ്ച 2.30ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും. താള വാദ്യ കലാകാരന്മാരായ ഗണേശ് ഗോപാൽ, അനീഷ് കെ വാസുദേവൻ, സെബാസ്റ്റ്യൻ എന്നിവരെ പാട്ട് കൂട്ടത്തിൽ ആദരിക്കും. കലാഭവൻ സംഗീത കൂട്ടായ്മയുടെ പാട്ടു കൂട്ടത്തിൽ മോഹൻലാൽ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്.ഡി പ്രേംജിയും അറിയിച്ചു
