കുമരകം : ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി പ്രവർത്തനോദ്ഘാടനം നടത്തി. ശ്രീനാരായണ ഗുരുദേവൻ 1903 ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിൻ്റെ സ്മരണ പുതുക്കുന്നതിനായി ശ്രീനാരായണ ജയന്തി മത്സര വള്ളംകളി ഒരു നൂറ്റാണ്ടിലധികമായി കോട്ടത്തോട്ടിൽ നടന്ന് വരുന്നു. ഈ വർഷത്തെ വള്ളംകളി ചിങ്ങമാസത്തിലെ ചതയം നാളിൽ ആഗസ്റ്റ് 20 ചൊവ്വാഴ്ച ആണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ.വി ബിന്ദു പ്രവർത്തനോദ്ഘാടനം പി. വിജയൻ പുറത്തേച്ചിറയിൽ നിന്ന് ആ സംഭാവന ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു.

ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നി പദവികളിലെ സേവന പ്രവർത്തന മികവിന് പി.എസ് രഘുവിന് ആദരവ് നൽകി. യോഗത്തിൽ എസ്.കെ.എം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ്, കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ ജോഷി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘല ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.സി അഭിലാഷ്, വി.എൻ ജയകുമാർ, ദിവ്യാ ദാമോദരൻ, ക്ലബ്ബ് ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി, ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ കെ. കേശവൻ, എ.വി തോമസ്, പി.എസ് രഘു, വി.എൻ കലാധരൻ, ട്രഷറർ എം.കെവാസവൻ എന്നിവർ സംസാരിച്ചു.