പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിക്കൊപ്പം ലോകമാതൃകയായ വിനോദകേന്ദ്രം എന്ന നിലയിലേക്കുകൂടി കുമരകം ഇന്ന് മാറിയിരിക്കുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളിലൂടെ ലോക ഉത്തരവാദിത്ത ടൂറിസത്തിൻ്റെ മാതൃകയായി കുമരകം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതോടെ കേരളത്തിലെത്താൻ പദ്ധതിയിടുന്ന ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ കുമരകവും ഇടം നേടി.ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം വ്യവസായികളും തദ്ദേശീയരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒന്നുചേർന്ന് വികേന്ദ്രീകൃതവും ജനകീയവും പരിസ്ഥിതി സൗഹാർദ്ദപരവുമായ വിനോദ സഞ്ചാരം യാഥാർത്ഥ്യമാക്കി കുമരകം. ഇവിടേക്ക് എത്തുന്ന ഓരോ സഞ്ചാരിക്കും ഈ നാടിന്റെ തനതായ ജീവിതരീതികളും സംസ്കാരവും ഭക്ഷണ വൈവിധ്യവും അനുഭവിച്ചറിയാൻ സാധിക്കും
