കുമരകം. സംസ്ഥാനതല എസ്പി സി ക്യാമ്പിൽ പങ്കെടുത്ത ആര്യ നന്ദയ്ക്ക് സ്വീകരണം നൽകി. തിരുവനന്തപുരം എസ് എ പി ക്യാമ്പ് ആസ്ഥാനത്ത് ഈ മാസം നാലു മുതൽ 11 വരെ നടന്ന സംസ്ഥാനതല എസ്പി സി സഹവാസ ക്യാമ്പ് യംഗ് ലീഡേഴ് കോൺക്ലീവ് 2024-ൽ കോട്ടയം ജില്ലയിൽ നിന്നും പങ്കെടുത്ത കുമരകം ജി.വി.എച്ച് .എസ്സ്. വിദ്യാർത്ഥിനി കുമാരി ആര്യ നന്ദ ഗിനീഷിന് കുമരകം ഗവ.ഹൈസ്കൂൾ എസ്പി സി യൂണീറ്റിൻ്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.
ഹൈസ്കൂൾ എച്ച്.എം. സുനിത ടീച്ചർ, പി.റ്റി.എ പ്രസിഡൻ്റ് വി എസ്. സുഗേഷ്. പി. റ്റി എ. അംഗം സാബു ശാന്തി, അധ്യാപകർ തുടങ്ങിയവർ ആര്യ നന്ദയെ അഭിനന്ദിച്ച് സംസാരിച്ചു. ആര്യനന്ദ ഗിനീഷ് കുട്ടികളുമായി ക്യാമ്പനുഭവങ്ങൾ പങ്കുവച്ചു.
ക്യാമ്പ് തൻ്റെ ജീവിതത്തിലെ വേറിട്ട ഒരനുഭവമായിരുന്നുവെന്നും ഉന്നത ശ്രേണിയിലുള്ള മഹദ് വ്യക്തിത്വങ്ങളുമായി ഇടപഴകുന്നതിനും മികച്ച പരിപാടികളിൽ പങ്കെടുക്കുന്നതിനും സാധിച്ചുവെന്ന് ആര്യനന്ദ സൂചിപ്പിച്ചു.
ആര്യനന്ദ യുടെ അനുഭവങ്ങൾ എല്ലാ കുട്ടികൾക്കും പ്രചോദനമാവണമെന്ന് പി. റ്റി.എപ്രസിഡൻ്റ് വി.എസ്.സുഗേഷ് അറിയിച്ചു. കുമരകം ഉമ്മാച്ചേരിൽ ഒ.ബി.ഗിനീഷിൻ്റേയും അനിതയുടേയും മകളാണ് ആര്യനന്ദ.