പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണം
കുമരകം : കുമരകം പഞ്ചായത്തിെൻെറ ഏഴാം വാർഡിൽ കടമ്പനാട് കെ.എസ്. സലിമോൻ്റെ വീട്ടിൽ ഇന്ന് സന്തോഷത്തിൻ്റെ ദിനം. സലിമോൻ്റേയും സഹധർമ്മിണി പി. സുലേഖയുടേ അഞ്ചു പശുക്കളിൽ ഓമനയായ മണിക്കുട്ടി പ്രസവിച്ചത് രണ്ട് കിടാങ്ങളെ. അതും ഒരു പശുക്കിടാവും ഒരു കാളക്കിടാവും . പശുക്കൾ ഇരട്ട പ്രസവിക്കുന്നത് അസാധാരണമാണ്. മണിക്കുട്ടി പ്രസവിച്ചപ്പാേൾ മാത്രമാണ് കുട്ടികൾ രണ്ടുണ്ടെന്ന് ഉടമകൾ അറിയുന്നത്. കുത്തിവെപ്പിച്ച് മൂന്നു മാസമായപ്പോൾ ഡാേക്ടർ പരിശാേധിച്ച് ഗർഭധാരണം സ്ഥിരീകരിച്ചിരുെന്നെങ്കിലും മക്കൾ രണ്ടുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല.
ഇന്ന് രാവിെലെ ഒമ്പതാേടുകൂടി ആദ്യം പ്രസവിച്ചത് കറപ്പും വെള്ളയും നിറമുള്ള പശുക്കിടാവിനെയാണ്. തുടർന്ന് അമ്മയുടെ ചാര നിറമുള്ള കാളക്കിടാവിനേയും. രണ്ട് മക്കളും പാലുകുടിച്ച് ആരോഗ്യവാന്മാരായിരിക്കുന്നു. ചെത്തുതാെഴിലാളിയും പൊതുപ്രവർത്തകനുമായ കെ.എസ്. സലിമോൻ നിലവിൽ സിപിഎം ലാേക്കൽ സെക്രട്ടറി ഇൻ ചാർജാണ്. പരമ്പരാഗതമായി ചെയ്യുന്ന തൊഴിലാണ് പശുവളർത്തൽ. ഇപ്പോൾ അഞ്ച് പശുക്കളും രണ്ട് കിടാക്കളും ഉൾപ്പടെ ഏഴ് പശുക്കളുണ്ട് കടമ്പനാട്ട് പശുത്താെട്ടിയിൽ . അട്ടിപ്പിടിക ക്ഷീര സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റുകൂടിയായ സലിമോന്‍ പശുവിൻ്റെ കാര്യം കഴിഞ്ഞേയുള്ളു പൊതു പ്രവർത്തനം