Blog

സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ല… വഴി ചോദിച്ച് നട്ടം തിരിഞ്ഞ് ഇടപാടുകാർ

കുമരകം: കുമരകത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശാ ബോർഡ് ഇല്ലാത്തതിനാൽ ഇടപാടുകാർ വഴി ചോദിച്ച് നട്ടം തിരിയുന്നു. കുമരകം നിവാസികൾക്ക് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം സുപരിചിതമാണെങ്കിലും മറ്റ് പ്രദേശങ്ങളിൽ നിന്നും സർക്കാർ സേവനങ്ങൾ തേടിയെത്തുന്നവരാണ് വഴി അറിയാതെ വലയുന്നത്.

നിരവധി തവണയാണ് ഇത്തരത്തിൽ ഒട്ടനവധിപേർ വഴിതെറ്റിയ സാഹചര്യം ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദിശാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

കുമരകം വില്ലേജ് ഓഫീസ്

കുമരകം വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് കുമരകം പഞ്ചായത്തിലെ വാർഡ് -4ൽ വടക്കുംകര ക്ഷേത്രത്തിനും പോലീസ് ട്രെയിനിംഗ് സെൻ്ററിനും സമീപത്താണ്.

ഇവിടേക്ക് പ്രധാന റോഡായ കുമരകം ചേർത്തല റോഡിലെ വള്ളാറ പള്ളി പലത്തിലൂടെയാണ് പ്രവേശനം. പാലത്തിനോട് ചേർന്ന് ഇരു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കാണും വിധം ദിശാ ബോർഡ് സ്ഥാപിക്കണം എന്നാണ് ആവശ്യം.

കുമരകം കൃഷി ഭവൻ/മൃഗാശുപത്രി

കുമരകം കൃഷിഭവനും, മൃഗാശുപത്രിയും സ്ഥിതി ചെയ്യുന്നത് കുമരകം പഞ്ചായത്തിലെ വാർഡ് – 13ലെ കോതറ ഭാഗത്താണ്. കുമരകം ചേർത്തല റോഡിലെ എസ്.ബി.ഐ ജങ്ക്ഷനും പഞ്ചായത്തിനും ഇടയിലുള്ള (മരിയാഭവൻ സ്കൂളിൻ്റെ സമീപം) പ്രവേശന കവാടത്തിൽ ഇരു വശത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കാണും വിധം ദിശാ ബോർഡ് സ്ഥാപിക്കണം എന്നാണ് ആവശ്യം.

പൊതുജന താൽപര്യാർഥം ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ദിശാ ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *