കുമരകം പഞ്ചായത്ത് 16-ാം വാർഡിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ മോമൻ്റാേ നൽകി ആദരിച്ചു. വാർഡിൽ എസ്എസ്എൽസിക്കും, +2 വിനും എല്ലാ വിഷയങ്ങൾക്കും A+ നേടിയ എല്ലാ വിദ്യാർത്ഥികളേയും ആദരിച്ചു. ഏറിയാ ഡെവലപ്മെൻ്റ് സൊസൈറ്റി (എ.ഡി.എസ്) യുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആർഷാ ബെെജു, കുമരകം പഞ്ചായത്ത് സിഡിഎസ് ചെയർപേർസൺ ഉഷ സലി, സിഡിഎസ് അംഗം ഓമന ലാലസൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്നകുമാരി സ്വാമിനാഥൻ, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.
കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി. ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത് സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.
ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തുന്നതിന് മുന്നോടിയായി നടന്ന മന്ത്രിതല ചർച്ചയിൽ സമവായം ആയില്ല. ഭക്ഷ്യ മന്ത്രി ജി.ആർ അനിലും, ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനിച്ചു. ഈ മാസം 8നും 9നും റേഷൻ കടകൾ അടച്ചിട്ട് സമരം നടത്തും. റേഷൻ വ്യാപാരികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് ഭക്ഷ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചെങ്കിലും അതിൽ തീരുമാനമെടുക്കാൻ 10ാം തിയതി കഴിയും Read More…