Blog

സഞ്ചരിക്കുന്ന ശുചിമുറിയിലെ ക്ലോസെറ്റ് ഉൾപ്പെടെയുള്ളവ റാേഡരികിൽ

അയ്മനം : അയ്മനം പഞ്ചായത്ത് ടൂറിസം പദ്ധതിയുമായി ചേർന്ന് ചീപ്പുങ്കലിൽ 2019ൽ പ്രവർത്തനം തുടങ്ങിയ സഞ്ചരിക്കുന്ന ശുചിമുറി കഴിഞ്ഞദിവസം ആക്രിക്കാർ പൊളിച്ചുകൊണ്ട് പോയി. അതിലെ ക്ലോസെറ്റും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളും വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്.പഞ്ചായത്തും കൊച്ചിയിലെ സ്വകാര്യ കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ശുചിമുറിയാണ് വർക്കിംഗ് മോഡൽ എന്ന് നിലയിൽ കമ്പനി സ്ഥാപിച്ചത്. കോവിഡ് കാലത്ത് ഇത് അടച്ചശേഷം പിന്നീട് തുറന്നിട്ടില്ല. അങ്ങനെ കിടന്നു നശിച്ച വാഹനത്തിലെ ശുചിമുറിയാണ് ആക്രി വിലയ്ക്ക് വിറ്റത്. ആക്രിക്കാൻ അവർക്ക് വേണ്ടത് കാെണ്ടു പാേകുകയും ഉപയോഗശൂന്യമായവ വഴിയിൽ ഉപേക്ഷിക്കുകയുമാണ് ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നു. അനേകം ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ചീപ്പുങ്കലിലെ റോഡരികിൽ ക്ലാേസെറ്റും അനുബന്ധ സാധനങ്ങളും കിടക്കുന്നത് നാടിന് അപമാനമായി മാറിയെന്നും നാട്ടുകാർ കുമരകം ടുഡേയാേടു പറഞ്ഞു.ആഗോള ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ഉപയോഗിക്കുവാൻ ഒരു പൊതു ശുചിമുറി പോലുമില്ല. ടൂറിസം സാധ്യതകൾ കണക്കിലെടുത്ത് സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിച്ച് ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കണമെന്നാണ് വിനോദസഞ്ചാര മേഖലയാേട് ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *