ആഗസ്റ്റ് 10 -ാം തീയതി നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻസ് മീറ്റിംഗ്’ ജൂലൈ 29 ന് നടക്കും. തിങ്കളാഴ്ച വൈ.എം.സി.എ പാലത്തിന് സമീപമുള്ള ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവഹിക്കും. ഈ വർഷത്തെ ജലോൽസവത്തിന്റെ നിബന്ധനകളും, നിർദ്ദേശങ്ങളും അറിയിക്കും. എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. യോഗത്തിൽ ഈ വർഷം നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ Read More…
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം 143 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ വൈസ് പ്രസിഡൻറ് ഫാ : എം.യു പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ഡോ റോസമ്മ സോണി (ജില്ലാ പഞ്ചായത്ത് മെമ്പർ, കോട്ടയം),കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. ബീനാകുമാരി ആർ (HOD Gunecology Dpt MCH,KTM), സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ എം.സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ Read More…
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു തുടങ്ങി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ്സ് സർവീസ് Read More…