Local News

തോട്ടിലേക്ക് ചെരിഞ്ഞ ലോറിക്ക് തുണയായത് നെല്ലി

കുമരകം : കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം. ബണ്ട് റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്നതിനിടയിലാണ് ലോറി കുഴിയിലിറങ്ങി തോട്ടിലേക്ക് ചെരിഞ്ഞത്. ഇതോടെ അര മണിക്കൂറിലേറെ റോഡ് ബ്ലോക്കായി. ഇന്ന് രാവിലെ 7-30 നായിരുന്നു സംഭവം. ഈ സമയം ഗതാഗത നിയ യന്ത്രണത്തിനായി പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. ഇതോടെ വൺവേ പലവേയായി മാറി. വാർഡുമെമ്പർ ദിവ്യാ ദാമോദരൻ്റെ നേതൃത്വത്തിൽ കല്ലുകളിട്ട് കുഴി നികത്തി വാഹനം പിന്നോട്ട് കയറ്റുകയായിരുന്നു. ഈ വളവിലെ കുഴി അടയ്ക്കണമെന്ന് പല തവണ പാലത്തിൻ്റെ പ്രവേശന പാത നിർമ്മാണം നടത്തുന്ന കമ്പിനി യോടാവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *