കുമരകം എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷാ മരുന്ന് നൽകി കുമരകത്തെ പ്രമുഖ മെഡിക്കൽ ഷോപ്പായ നിധി മെഡിക്കൽസ്. നിധി മെഡിക്കൽസ് ഉടമ സുബിൻ എസ് ബാബു സ്കൂളിലെത്തിയാണ് മരുന്നുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദുവിന് കൈമാറിയത്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പ്രഥമ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാം തന്നെ സ്ക്കൂൾ വർഷാരംഭത്തിൽ മെഡിക്കൽ സ്റ്റോറുടമ എത്തിക്കുന്ന പതിവുണ്ട്. കഴിഞ്ഞ വർഷവും സ്കൂൾ തുറന്ന വേളയിൽ സ്കൂളിൽ അവശ്യ മരുന്നുകൾ എത്തിച്ചിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മെഡിക്കൽ സ്റ്റോറുടമ സുബിൻ. മരുന്നുകൾ ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചർ ഏറ്റുവാങ്ങി. സ്കൂളിന്റെ പുരോഗതിയിൽ അഭ്യൂദയ കാംക്ഷികളായ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ സഹായകരമാണന്ന് ഇന്ദു ടീച്ചർ ആശംസിച്ചു.
