കുവൈറ്റ് സിറ്റി : മംഗഫിൽ എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് വെളിപ്പിനെ മുതലാണ് തീപിടുത്തം ഉണ്ടായത്. നാല് പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മരണ സംഘ്യ ഉയർന്നേക്കുമെന്നാണ് സൂചന. താഴെ നിലയിലുണ്ടായ തീപിടുത്തത്തിൽ രക്ഷപെടാൻ മുകളിലെ നിലകളിൽ നിന്നും പലരും ചാടിയും അപകടത്തിൽ പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അദാന്‍, ജാബൈര്‍, മുബാറക്, ഫര്‍വാനിയ ആശുപത്രിളിലേക്കു പരിക്കേറ്റവരെ മാറ്റിയിട്ടുണ്ട്.
