കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുമരകത്ത് പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂള്‍ ബാഗുകളും കുടകളും വിതരണം ചെയ്തു. കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ബാഗുകളും, ശരവണകുമാര്‍, സ്വയംഭൂ എന്നിവരുടെ സഹകരണത്തോടെ കുടകളുമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. കോട്ടയം ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബി സാജന്, സെക്രട്ടറി ബിന്ദു വിന്നി, കുമരകം ഗ്രാമപപഞ്ചായത്ത് 4-ാം വാര്‍ഡ് മെമ്പര്‍ പി.ഐ എബ്രഹാം, കെ.എസ്.എസ്.എസ് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ഫിസിയോതെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി, സിബിആര്‍ സ്റ്റാഫ് ഷേര്‍ളി ജോസ് , സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Related Articles
വരും മണിക്കൂറിൽ വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; 40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയേക്കും…
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ,കണ്ണൂർ ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ ബംഗാൾ Read More…
കുമരകം കലാഭവനിൽ ബെന്യാമിൻ്റെ “ആടുജീവിതം” വായനയുടെ നാനാർത്ഥങ്ങൾ സംഘടിപ്പിച്ചു
കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്ക്കാരിക കൂട്ടായ്മയുടെ ഭാഗമായി ബെന്യാമിൻ്റെ “ആടുജീവിതം” എന്ന നോവലിനെ ആസ്പദമാക്കി വായനയുടെ നാനാർത്ഥങ്ങൾ സംഘടിപ്പിച്ചു. കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ ശാന്തകുമാർ പുസ്തകാവതരണം ആസ്വാദനം നടത്തി. പി.എസ് സദാശിവൻ ചർച്ചയുടെ മോഡറ്റേററ്ററായി. ചർച്ചയിൽ എസ്.ഡി പ്രേംജി, സി.പി ജയൻ, പി.വി പ്രസേനൻ, ഏബ്രഹാം കെ ഫിലിപ്പ്, അഡ്വ പി.കെ.മനോഹരൻ, ജഗദമ്മ മോഹനൻ എന്നിവർ പങ്കെടുത്തു
കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ
കോട്ടയം: കുവൈറ്റിലെ മംഗാഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികളർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തിൽ അവസാന കണക്ക് ലഭിക്കുമ്പോൾ, 49 പേരാണ് മരിച്ചിരിക്കുന്നത്. ഇതിൽ 23 പേർ മലയാളികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതോളം പേർ പരിക്കേറ്റ് ചികിത്സയിലുള്ളതിൽ നിരവധി പേർ മലയാളികളാണെന്ന വിവരവുമുണ്ട്. ജീവിത പ്രാരാബ്ധവുമായി സ്വന്തം നാടും നാട്ടുകാരെയും വീട്ടുകാരെയും വിട്ട് മണലാരണ്യത്തിൽ പണിയെടുക്കുവാൻ പോയവർക്ക് നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും Read More…