Blog

കോട്ടയത്തിൻ്റെ എം.പി അഡ്വ: കെ. ഫ്രാൻസിസ് ജോർജിന് കുമരകത്ത് സ്വീകരണം നൽകി

കുമരകം : ഇടതു കോട്ടയായിരുന്ന കുമരകത്ത് പോലും ലീഡ് നേടി പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: കെ. പ്രാൻസിസ് ജോർജിന് കുമരകത്ത് സ്വീകരണം. ഇന്ന് രാവിലെ ഒമ്പതിന് കൈപ്പുഴമുട്ടിൽ നിന്നാണ് സ്വീകരണം ആരംഭിച്ചത്. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസ് ലുക്കോസ്, ഡി.സി.സി വൈസ് പ്രസിഡൻ്റ് ജി. ഗോപകുമാർ, അഡ്വ. ജെയ്സൺ ജോസഫ്, ബിനു ചെങ്ങളം, മണ്ഡലം പ്രസിഡൻ്റ് സി.ജെ സാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു നടത്തിയ മണ്ഡല പര്യടനത്തിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നു. എ.വി തോമസ് ആര്യപ്പള്ളി, കുഞ്ഞച്ചൻ വേലിത്ര, രഘു അകവൂർ, ദിവ്യാ ദാമോദരൻ, പി.കെ. മനോഹരൻ, ജോഫി ഫെലിക്സ്, കാർത്തികേയൻ, കൊച്ചുമോൻ പൗലൂസ്, വത്സമ്മ തങ്കപ്പൻ, സന്ധ്യാ പ്രദീപ്, ഉഷാ സാേമൻ, സജ്ജയ്മോൻ, ലില്ലമ്മ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. സ്വീകരണത്തിന് നന്ദി പറഞ്ഞ ഫ്രാൻസിസ് ജോർജ് കോട്ടയത്തിൻ്റെ പ്രത്യേകിച്ച് വിനോദസഞ്ചാര കേന്ദ്രമായ കുമരത്തിൻ്റെയും സമഗ്ര വികസനത്തിന് വേണ്ടി പ്രയത്നിക്കുമെന്ന് ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *